കെ എം സി സി 'സ്‌നേഹസ്മൃതി 2016' കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി അനുസ്മരണ സമ്മേളനം നടത്തി
Apr 26, 2016, 09:30 IST
ദുബൈ: (www.kasargodvartha.com 26.04.2016) ദുബൈ കെ എം സി സി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി അനുസ്മരണ സമ്മേളനം സ്‌നേഹ സ്മൃതി 2016 ചരിത്ര സംഭവമായി. ദുബൈ കെ എം സി സി അല്‍ ബറഹ ആസ്ഥാനത്തു നടന്ന സമ്മേളനം ദുബൈ കെ എം സി സി പ്രസിഡണ്ട് പി കെ അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്തു.
സമൂഹത്തിന്റെ മുന്നേറ്റത്തിനു വേണ്ടി പ്രയത്‌നിച്ച നവോഥാന നായകനായിരുന്നു കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി എന്നു അദ്ദേഹം പറഞ്ഞു. ഉദുമ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ സാന്നിധ്യം ചടങ്ങിനെ ആവേശകരമാക്കി. മുതിര്‍ന്ന കെ എം സി സി നേതാവ് ഖാദര്‍ കുന്നില്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഉത്തര മലബാറിലെ മത - സാമൂഹിക - സാംസ്‌കാരിക - രാഷ്ട്രീയ രംഗത്തെ കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജിയുടെ സംഭാവനകളെ ആര്‍ക്കും വിസ്മരിക്കാന്‍ കഴിയില്ലെന്നും ഒരു ചരിത്ര പുരുഷനായ അദ്ദേഹത്തെ സ്മരിക്കുന്നതിനായി വലിയ ഒരു വേദി തന്നെ തയ്യാറാക്കിയ ദുബൈ് കെ എം സി സി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റിയുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
ദുബൈ കെ എം സി സി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി അവാര്‍ഡിന് അര്‍ഹനായ ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്തിന് ദുബൈ എയര്‍പോര്‍ട്ട് മേധാവി അബ്ദുല്ല മാജിദ് ജുമാ അല്‍ മര്‍സൂഖി ഉപഹാരം നല്‍കി. ദുബൈ കെ എം സി സി വൈസ് പ്രസിഡണ്ട് എം എ മുഹമ്മദ് കുഞ്ഞി പൊന്നാട അണിയിച്ചു. ദുബൈ കെ എം സി സി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി പ്രശംസ പത്രം കൈമാറി.
മൂന്നു പതിറ്റാണ്ടിലധികമായി യു എ ഇയുടെ പ്രവാസ മണ്ണില്‍ അധ്വാനിക്കുന്നവര്‍ക്കുള്ള ദുബൈ കെ എം സി സിയുടെ ആദരം ദുബൈ കെ എം സി സി സംസ്ഥാന ഭാരവാഹികള്‍ സമര്‍പിച്ചു. കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി സ്മരണിക കെ സുധാകരന്‍, വ്യവസായ പ്രമുഖന്‍ യൂസുഫ് അല്‍ ഫലഹിനു നല്‍കിയും തിരഞ്ഞെടുപ്പ് പ്രചരണ ഗാന സി ഡി ദിയാന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ദിലീപ് രാജിനു നല്‍കിയും പ്രകാശനം ചെയ്തു.
ഇന്‍കാസ് യു എ ഇ കമ്മിറ്റി പ്രസിഡണ്ട് സി ആര്‍ ജി നായര്‍, ജില്ലാ ലീഗ് വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, മുസ്ലിം ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി ജലീല്‍ കോയ തുടങ്ങിയവര്‍ സംസാരിച്ചു. മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് നേതാക്കളായ സി എല്‍ റഷീദ് ഹാജി, അന്‍വര്‍ കോളിയടുക്കം, യു ഡി എഫ് - കെ എം സി സി സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കള്‍, പൗര പ്രമുഖര്‍ സംബന്ധിച്ചു. ശബീര്‍ കീഴൂര്‍ സ്വാഗതവും ഷംസു ചിറാക്കല്‍ നന്ദിയും പറഞ്ഞു.
Keywords : KMCC, Chemnad, Panchayath, Gulf, Programme, Inauguration.