പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ പാടി; കെ.എം.സി.സി ഇശല്‍ വിരുന്നു ആവേശമായി
Oct 22, 2013, 11:00 IST
അബുദാബി: എം.എല്‍.എ പി.ബി അബ്ദുര്‍ റസാഖ് ഗായകന്റെ റോളിലെത്തിയപ്പോള്‍
ആസ്വാദകര്‍ മതിമറന്ന് കൈയ്യടിച്ചു. ബലി പെരുന്നാളിനോടനുബന്ധിച്ച് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ അബുദാബി- കാസര്‍കോട് ജില്ലാ കെ.എം.സി.സി സര്‍ഗധാര സംഘടിപ്പിച്ച ഈദ് സംഗമത്തിലെ ഇശല്‍ വിരുന്ന്-2013 ലാണ് എം. എല്‍.എ ഗായകനായത്.
ശ്രുതിമധുരമായി പാണക്കാട് ശിഹാബ് തങ്ങളെ സ്മരിച്ചുള്ള പാട്ടിലെ വരികള്‍ പാടിക്കൊണ്ടായിരുന്നു എം.എല്‍.എ സംഗമം ഉദ്ഘാടനം ചെയ്തത്. ജീവകാരുണ്യ മേഖലയില്‍ മാത്രമല്ല, കലാ-കായിക രംഗത്തും പ്രോത്സാഹനം ചെയ്യുന്ന കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങളെ എം.എല്‍.എ പ്രശംസിക്കുകയും ചെയ്തു.
പുതു തലമുറയിലെ മാപ്പിളപ്പാട്ട് ആസ്വാദകരുടെ ആവേശമായി മാറിയ സമീര്‍ ചാവക്കാടും, മൈലാഞ്ചി-3 ലെ കാസര്‍കോട്ടുകാരനായ മത്സരാര്‍ഥി ഹബീബ് റഹ് മാനും സംഘവും ചേര്‍ന്നൊരുക്കിയ ഇശല്‍ വിരുന്ന് സംഗീത സായാഹ്നത്തില്‍ ഒഴുകിയെത്തിയ ജനാവലിയെ ഉള്‍ക്കൊള്ളാനാവാതെ ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ വീര്‍പ്പു മുട്ടി.
ഈദ് സംഗമത്തില്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് പി.കെ അഹമദ് ബല്ലാ കടപ്പുറം അധ്യക്ഷത വഹിച്ചു. സെന്റര്‍ പ്രസിഡണ്ട് പി ബാവ ഹാജി, കെ.എം.സി.സി അബുദാബി ആക്ടിംഗ് പ്രസിഡണ്ട് ഹസന്‍ മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ടി.കെ ഹമീദ് ഹാജി, ട്രഷറര്‍ സി. സമീര്‍, ഫാത്തിമ ഗ്രൂപ്പ് എം.ഡി. അബ്ദുല്‍ മജീദ്, കെ.എം.സി.സി ജിദ്ദ ഏരിയാ ലീഡര്‍ ഖാദര്‍ ചെങ്കള പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുര്‍ റഹ് മാന്‍ പൊവ്വല്‍ സ്വാഗതവും ട്രഷറര്‍ അഷ്‌റഫ് കീഴൂര്‍ നന്ദിയും പറഞ്ഞു.
Keywords : P.B. Abdul Razak, MLA, KMCC, Singer, Gulf, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: