city-gold-ad-for-blogger

ഗള്‍ഫിലെ വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുപ്പിക്കണം: കെ.എം.സി.സി.

ഗള്‍ഫിലെ വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുപ്പിക്കണം: കെ.എം.സി.സി.
ദുബൈ: കേരളത്തില്‍ നിന്നുള്ള ഗള്‍ഫിലെ വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുപ്പിക്കുകയോ നോര്‍കയുടെ ആഭിമുഖ്യത്തില്‍ ഗള്‍ഫിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി യു.എ.ഇയില്‍ വെച്ച് സ്‌പെഷ്യല്‍ കലോത്സവം സങ്കടിപ്പിക്കുകയോ ചെയ്യണമെന്ന് ദുബൈ കെ.എം.സി.സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുര്‍റബ്ബിനോടും ആവശ്യപ്പെട്ടു.

കേരളത്തില്‍ നിന്നും ഗള്‍ഫില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കലാവാസന പുറത്തുകൊണ്ട് വരാന്‍ ഏറെ ഉപകരിക്കുമെന്നും കെ.എം.സി.സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി ഭാരവാഹികളായ പ്രസിഡണ്ട് മഹ്മൂദ് കുളങ്ങര ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ എന്നിവര്‍ അഭിപ്രായപെട്ടു.

Keywords : Dubai-KMCC, School-Kalolsavam, Dubai, Kasaragod, Students, Norka, Committee, Chief Minister, Oommenchandy, Kasargodvartha, Malayalam News, KMCC intervenes to participate Gulf students in school kalolsavam . 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia