നിരാലംബര്‍ക്ക് ഭവനപദ്ധതിയുമായി കാസര്‍കോട് കെ.എം.സി.സി
Aug 16, 2012, 21:24 IST
ദുബായ്: സ്വന്തമായി പാര്‍പ്പിടമില്ലാതെ അവശതയനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ ശിഹാബ് തങ്ങള്‍ ഭവന പദ്ധതിയുമായി കാസര്‍കോട് മണ്ഡലം കെ.എം.സി.സി. ബൈത്തുല്‍ അഖ്ളര്‍ എന്ന പദ്ധതിയിലൂടെ മണ്ഡലത്തില്‍ പത്ത് വീടുകള്‍ നിര്‍മ്മിച്ചു കൊടുക്കും. ഘട്ടം ഘട്ടമായി നിര്‍മിക്കുന്ന ഓരോ വീടിനും അഞ്ച് ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
കൂടാതെ ലക്ഷം രൂപയുടെ റിലീഫ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിദ്യഭ്യാസം, ചികിത്സ, വിവാഹ ധനസഹായം എന്നിവ നല്‍കും. പദ്ധതിയുടെ ബ്രോഷര്‍ പ്രകാശനം മണ്ഡലം പ്രസിഡന്റ് മഹമൂദ് കുളങ്കര യു.എ.ഇ കെ.എം.സി.സി. വൈസ് പ്രസിഡന്റും സംസ്ഥാന മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗവുമായ യഹ്യ തളങ്കരയ്ക്ക് നല്കി നിര്‍വഹിച്ചു.

സംസ്ഥാന കെ.എം.സി.സി. ഇസ്ലാമിക് അഫയേഴ്സ് വിങ് കണ്‍വീനര്‍ ഗഫൂര്‍ എരിയാല്‍, സംസ്ഥാന സര്‍ഗവേദി കണ്‍വീനര്‍ ഖലീല്‍ പതിക്കുന്നില്‍, ഫൈസല്‍ പട്ടേല്‍, ഷരീഫ് പൈക്ക, സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍, ഇ.ബി.അഹമദ് ചെടേങ്കാല്, ഹുസൈന് എടനീര്‍, സത്താര്‍ ആലംപാടി എന്നിവര്‍ പ്രസംഗിച്ചു. ആക്ടിങ് ജനറല്‍ സെക്രട്ടറി പി.ഡി. നൂറുദ്ദീന്‍ സ്വാഗതവും റഹീം ചെങ്കള നന്ദിയും പറഞ്ഞു.
Keywords: House, Treatment, Kasaragod, Dubai-KMCC, Yahya-Thalangara, Kerala.