city-gold-ad-for-blogger

ഭരണത്തുടര്‍ച്ചയ്ക്കായി പ്രചരണങ്ങളുമായി ദുബൈ കാസര്‍കോട് ജില്ലാ കെ എം സി സി

ദുബൈ: (www.kasargodvartha.com 30.04.2016) നിരന്തരമായ ആവശ്യങ്ങള്‍ക്കൊടുവില്‍ പ്രവാസികള്‍ക്ക് കൂടി ലഭ്യമായ വോട്ടവകാശം വിനിയോഗിക്കുന്നതിലൂടെ പ്രവാസികളുടെ കാലങ്ങളായുള്ള പ്രശ്‌നങ്ങള്‍ അധികാരികളിലെത്തിക്കാനുള്ള വഴി തുറക്കപ്പെടുകയാണെന്നും പുതിയ കാലത്തെ വെല്ലുവിളികള്‍ ഏറ്റെടുത്ത് കേരളത്തിന്റെ സമഗ്ര പുരോഗതിക്കായി ഐക്യ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നും ദുബൈ കാസര്‍കോട് ജില്ലാ, മണ്ഡലം, പഞ്ചായത്ത് നേതൃ തല സംയുക്ത സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രവാസി പ്രശ്‌നങ്ങളില്‍ ഒരു പരിധി വരെയെങ്കിലും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇടപെടുകയും പ്രവാസി വോട്ടവകാശത്തിനായി അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

കേരളത്തിന്റെ പൊതു രംഗം കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം വികസനത്തിന്റേതും, താഴേ തട്ടിലെത്തുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടേതുമായിരുന്നു. രാജ്യം നേരിടുന്ന വിഭാഗീയ ചിന്താഗതിയെ ചെറുക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിക്ക് കരുത്ത് പകരേണ്ടതുണ്ട്. ജില്ലയില്‍ യു ഡി എഫിന് അനുകൂലമായ രാഷ്ട്രീയ ചിന്തയാണ് കാണാനാവുന്നത്. പ്രവാസികളും കുടുംബാംഗങ്ങളും യു ഡി എഫിന് വോട്ട് ചെയ്യണമെന്നും സംയുക്ത യോഗം അഭ്യര്‍ത്ഥിച്ചു.

ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കളെ ഉള്‍പെടുത്തി ദുബൈയിലും നാട്ടിലും നടത്തുന്ന പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് യോഗത്തില്‍ രൂപം നല്‍കി. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലുമായി പ്രചരണ ജാഥയും പ്രവാസി കുടുംബ യോഗങ്ങളും സംഘടിപ്പിക്കും. ജില്ലാ വൈസ് പ്രസിഡണ്ട് മഹ് മൂദ് കുളങ്കരയുടെ മാതാവിന്റെ മരണത്തില്‍ യോഗം അനുശോചിച്ചു.

ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് സി എച്ച് നൂറുദ്ദീന്റെ അധ്യക്ഷതയില്‍ കെ എം സി സി യു എ ഇ നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് എം സി ഹുസൈനാര്‍ ഹാജി എടച്ചാക്കൈ ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഹസൈനാര്‍ ബീജന്തടുക്കം സ്വാഗതം പറഞ്ഞു. നാട്ടിലെ പ്രചരണ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജില്ലാ ട്രഷറര്‍ മുനീര്‍ ചെര്‍ക്കളയും, ദുബൈയിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വൈസ് പ്രസിഡണ്ട് ടി ആര്‍ ഹനീഫ മേല്‍പറമ്പയും വിശദീകരിച്ചു.

സംസ്ഥാന സെക്രട്ടറി ഹനീഫ കല്‍മട്ട, ജില്ലാ വൈസ് പ്രസിഡണ്ട് ഖാദിര്‍ ബെണ്ടിച്ചാല്‍, മണ്ഡലം നേതാക്കളായ അയ്യൂബ് ഉറുമി, സലാം കന്യപ്പാടി, യൂസുഫ് മുക്കൂട്, റഫീഖ് മാങ്ങാട്, ഡോ. ഇസ്മാഈല്‍, പി ഡി നൂറുദ്ദീന്‍, ഹനീഫ് ബാവ നഗര്‍, സലീം ചേരങ്കൈ, ഇ ബി അഹ് മദ്, അസീസ് കമാലിയ, എ കെ കരീം, സിദ്ദീഖ് ചൗക്കി, നൗഫല്‍ മാങ്ങാടന്‍, ഷാജഹാന്‍ കാഞ്ഞങ്ങാട്, മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക, ശബീര്‍ കീഴൂര്‍, ഹനീഫ കുംബടാജെ, ഹാഷിം വെസ്റ്റ്, ഖലീല്‍ ചൗക്കി, ഷംസീര്‍ അടൂര്‍, അലി മുഗു, സിദ്ദീഖ് അടൂര്‍, അര്‍ഷാദ് പാറപ്പള്ളി, ഷംസുദ്ദീന്‍ പുഞ്ചാവി, പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി അഡ്വ ഖലീല്‍ അരിമല നന്ദി പറഞ്ഞു.

ഭരണത്തുടര്‍ച്ചയ്ക്കായി പ്രചരണങ്ങളുമായി ദുബൈ കാസര്‍കോട് ജില്ലാ കെ എം സി സി

Keywords : KMCC, Election 2016, Campaign, Inauguration, Gulf.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia