കെ എം സി സി ഈദിയ്യ സ്‌നേഹപ്രഭാതം വേറിട്ട അനുഭവമായി
Jul 7, 2016, 11:00 IST
ദുബൈ: (www.kasargodvartha.com 07/07/2016) കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ഈദ് ദിനത്തില്‍ നൈഫില്‍ സംഘടിപ്പിച്ച ഈദിയ്യ ഈദ് സ്‌നേഹ പ്രഭാതം പ്രവര്‍ത്തകരും നേതാക്കളും പെരുന്നാള്‍ ആശംസകള്‍ കൈമാറിയും സൗഹൃദങ്ങള്‍ പങ്കുവെച്ചും വേറിട്ട അനുഭവമാക്കി മാറ്റി. ദുബൈയുടെ വിവിധ ഭാഗങ്ങളിലുള്ള പ്രവര്‍ത്തകന്മാര്‍ ഈദ് നമസ്‌കാരം കഴിഞ്ഞ ഉടനെ കടുത്ത ചൂടിനെ വകവെക്കാതെ സഹനത്തിന്റെയും വിശുദ്ധിയുടെയും വ്രതനാളുകള്‍ക്ക് ശേഷം ചെറിയ പെരുന്നാളിന്റെ പരസ്പരം സ്‌നേഹം പങ്കിടാനും ഈദ് സന്ദേശം നേരിട്ട് കൈമാറാനും വലിയ ആവേശത്തോടെയാണ് എത്തിയത്.
ഗാഢമായ സാമൂഹിക ബന്ധങ്ങള്‍ സ്ഥാപിക്കാനും നവീകരിക്കാനും വേണ്ടിയുള്ള മനുഷ്യന്റെ മാധ്യമങ്ങളിലൊന്നാണ് ആഘോഷം. ആഹ്ലാദങ്ങളുടെ നൈമിഷകതക്കപ്പുറം മൂല്യങ്ങളുടെ സ്ഥായീരൂപത്തിന്റെ പ്രകാശനമാണ് എല്ലാ ആഘോഷങ്ങളുടെയും ധര്‍മം. ചമയങ്ങളുടെ വര്‍ണശബളിമക്കും ആര്‍ഭാടങ്ങളുടെ രുചിക്കൂട്ടുകള്‍ക്കുമപ്പുറം ഈദിന്റെ യഥാര്‍ത്ഥ സന്ദേശം പ്രചരിപ്പിക്കാനും പ്രാവര്‍ത്തികമാക്കാനും കഴിയണം. ഈദിന്റെ ചൈതന്യം പകര്‍ന്നു തന്നത് തക്ബീറുകളാണ്. ഈദ് നല്‍കുന്നത് സ്‌നേഹത്തിന്റെ പാഠങ്ങളും സന്ദേശങ്ങളുമാണ്. ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിന്റെ പരിശുദ്ധി ജീവിതമുടനീളം കാത്തുസൂക്ഷിക്കാനുള്ള പ്രതിജ്ഞ ചെയ്യാന്‍ ഓരോ വിശ്വാസികള്‍ക്കും സാധിക്കണം. ആഘോഷങ്ങള്‍ ജീവിത നന്മയുടെ തുടക്കവും തുടര്‍ച്ചയുമാകണം- ഈദിയ്യ സൗഹൃദ സംഗമം അഭിപ്രായപ്പെട്ടു.
പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ സെക്രട്ടറി അഷ്‌റഫ് എടനീര്‍ ഈദിയ്യ സ്‌നേഹപ്രഭാതം ഉദ്ഘാടനം ചെയ്തു. കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഈദ് സംഗമം തീര്‍ച്ചയായും സഹവേദവും സ്‌നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കാന്‍ പ്രയോജനപ്പെടുമെന്നും പെരുന്നാള്‍ ആഘോഷങ്ങളില്‍ സംതൃപ്തി കൊള്ളുമ്പോള്‍ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാജ്യത്തിന്റെ പലഭാഗത്തും പെരുന്നാള്‍ ആഘോഷിക്കാന്‍ വകയില്ലാതെ ജീവിക്കാന്‍ കഷ്ടപ്പെടുന്നവരെ ഓര്‍ക്കാനും അവരുടെ വേദന നമ്മുടെ കൂടി വേദനയാണെന്ന് മനസ്സിലാക്കി അവര്‍ക്ക് ശാന്തിയും അഭയവും കാരുണ്യവും നല്‍കുന്ന പ്രവര്‍ത്തനം നടത്താനും സാധിക്കണമെന്ന് അഷ്‌റഫ് എടനീര്‍ പറഞ്ഞു. അതില്‍ കെ എം സി സി ഏറെ മുന്‍പന്തിയിലാണ്. ഇത് മാതൃകയാക്കാന്‍ മറ്റു ഇതര കൂട്ടായ്മകള്‍ മുന്നോട്ടുവരണം. കാരുണ്യ പ്രവര്‍ത്തനവും ദാനധര്‍മങ്ങളൊക്കെ കൂടുതല്‍ ശക്തിയുടെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കട്ടെയെന്ന് അഷ്‌റഫ് എടനീര്‍ വ്യക്തമാക്കി.
ദുബൈ കെ എം സി സി മുന്‍ സെക്രട്ടറി ഹനീഫ് ചെര്‍ക്കള, കെ എം സി സി കാസര്‍കോട് ജില്ലാ ആക്ടിങ് പ്രസിഡണ്ട് സി എച്ച് നൂറുദ്ദീന്‍, ജനറല്‍ സെക്രട്ടറി ശരീഫ് പൈക്ക, അബ്ദുല്‍ ഖാദര്‍ അസ്അദി, എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കോഡിനേഷന്‍ കമ്മിറ്റി സെക്രട്ടറി താഹിര്‍ മുഗു, കെ എം സി സി നേതാക്കളായ മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് അയ്യൂബ് ഉറുമി, ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ ഡോക്ടര്‍, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് യൂസുഫ് മുക്കൂട്, സെക്രട്ടറി നജീബ് പീടികയില്‍, ഖലീല്‍ പതിക്കുന്നു, സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍, റഹീം ചെങ്കള, ഷബീര്‍ കീഴൂര്‍, ഇല്യാസ് കട്ടക്കാല്‍, റഷീദ് അവില്‍, ഹനീഫ് കുമ്പഡാജെ, ഷംസുദ്ദീന്‍ മാസ്റ്റര്‍ പാടലടുക്ക, തല്‍ഹത്ത് തളങ്കര, ആസിഫ് കാപ്പില്‍, ഉപ്പി കല്ലങ്കൈ, ഖലീല്‍ ചൗക്കി, നിസാം ചൗക്കി, സാബിത്ത് ചൗക്കി, ഖാദര്‍ പൈക്ക, നാസര്‍ മല്ലം, ബീരാന്‍ ഐവ, എസ് കെ മുഹമ്മദ് അലി, മുനീര്‍ മൊഗര്‍, അബ്ദുല്ല കെ, ഷാഫി കോട്ടക്കുന്ന്, ഖാദര്‍ കെ, സിദ്ദീഖ് ബദിയടുക്ക, സുബൈര്‍ അബ്ദുല്ല പള്ളിക്കാല്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പിച്ചു.
ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ഭാരവാഹികളായ സത്താര്‍ ആലംപാടി, അസീസ് കമാലിയ, കരീം മൊഗര്‍, സിദ്ദീഖ് ചൗക്കി, റഹ് മാന്‍ പടിഞ്ഞാര്‍, റഹീം നെക്കര, സലീം ചേരങ്കൈ, ഐ പി എം ഇബ്രാഹിം, ഇ ബി അഹ് മദ് ചെടേക്കാല്‍, മുനീഫ് ബദിയടുക്ക തുടങ്ങിയവര്‍ ഈദിയ്യ സംഗമത്തിന് നേതൃത്വം നല്‍കി. ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറി പി ടി നൂറുദ്ദീന്‍ ആറാട്ടുകടവ് സ്വാഗതവും മണ്ഡലം ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദിയും പറഞ്ഞു.
Keywords : KMCC, Eid, Programme, Inauguration, Committee, Gulf, Ediyya.

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.