city-gold-ad-for-blogger

കെ എം സി സി ഈദ് ഇന്‍ ദുബൈ മീറ്റ് ആന്‍ഡ് ഗ്രീറ്റ് സംഘടിപ്പിച്ചു

ദുബൈ: (www.kasargodvartha.com 13/09/2016) ബലിപെരുന്നാള്‍ ദിനത്തില്‍ ദുബൈ കാസര്‍കോട് മണ്ഡലം കെ എം സി സി സംഘടിപ്പിച്ച ഈദ് ഇന്‍ ദുബൈ മീറ്റ് ആന്‍ഡ് ഗ്രീറ്റ് സംഗമം പ്രവാസലോകത്ത് വേറിട്ട ഈദ് അനുഭവമായി. പെരുന്നാല്‍ നിസ്‌കാര ശേഷം ദേര ബനിയാസ് പാര്‍ക്കിലാണ് ജില്ലയിലെ കെ എം സി സി പ്രവര്‍ത്തകരും അനുഭാവികളും സുഹൃത്തുക്കളും മറ്റിതര സംഘടന സുഹൃത്തുക്കളും ഒരുമിച്ച് തനിമ ചോരാതെ ഈദ് ആശംസകള്‍ കൈമാറിയത്.

ന്യൂ ജനറേഷന്‍ വിശിഷ്യാ പ്രവാസലോകത്ത് സോഷ്യല്‍ മീഡിയയില്‍ മാത്രം ആശംസകള്‍ അര്‍പ്പിച്ച് ഈദ് ആഘോഷത്തിന്റെ തനിമ നഷ്ടപ്പെടുത്തുന്ന പുതിയ കാലത്ത് തനിമ നഷ്ട്‌പ്പെടാതെയുള്ള ഈദ് സംഗമം ഒരുക്കുകയായിരുന്നു മീറ്റ് ആന്‍ഡ് ഗ്രീറ്റ് എന്ന പരിപാടിയിലൂടെ. സംഗമം ദുബൈ കെ എം സി സി സംസ്ഥാന വൈസ് പ്രസിഡണ്ട് ഹസൈനാര്‍ തോട്ടുംഭാഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നൂറുദ്ദീന്‍ ആറാട്ട് കടവ് സ്വാഗതം പറഞ്ഞു.

ദേശ- ഭാഷ സംസ്‌കാരങ്ങള്‍ക്കതീതമായി മുസ്‌ലിം സഹോദരങ്ങള്‍ സംഗമിക്കുന്ന ഹജ്ജ് വേള പകരുന്ന അതിരുകളില്ലാത്ത ഐക്യബോധം നമ്മുടെ നിത്യജീവിതത്തില്‍ പകര്‍ത്താനും മനസിലെ കറകളും വിദ്വേഷങ്ങളും മാറ്റി ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ഓര്‍മ്മകള്‍ പെയ്തിറങ്ങിയ പെരുന്നാള്‍ ദിനത്തില്‍ പരസ്പര സ്‌നേഹവും മാനവ സാഹോദര്യവും നിലനിര്‍ത്താനും കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും സഹജീവികളോടു സഹനവും കാരുണ്യവും കാണിക്കാനും അമിതമായ ആഘോഷങ്ങളിലേക്കു പോയി പെരുന്നാള്‍ പകരുന്ന ആത്മീയ ചൈതന്യം നഷ്ടപ്പെടുത്താതെ തിരുത്താനും നമുക്ക് സാധിക്കേണ്ടതുണ്ടെന്നും ലോകത്തിന്റെ പലഭാഗത്തും പെരുന്നാള്‍ ആഘോഷിക്കാന്‍ വകയില്ലാതെ കഷ്ടപ്പെടുന്നവരുണ്ടെന്നത് വിസ്മരിക്കരുതെന്നും പട്ടിണിയും പലായനവും യുദ്ധവും നിത്യകാഴ്ചയായി മാറിയ സമൂഹങ്ങളെ കുറിച്ചും ഓര്‍ക്കാനും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും പവിത്ര ദിനങ്ങള്‍ നമുക്ക് ഉപയോഗപ്പെടുത്താന്‍ കഴിയേണ്ടതപണ്ടെന്നും  കെ എം സി സി ഈദ് ഇന്‍ ദുബൈ മീറ്റ് ആന്‍ഡ് ഗ്രീറ്റ് സംഗമം അഭിപ്രായപ്പെട്ടു.

ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് മഹ് മൂദ് കുളങ്കര, ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷറര്‍ മുനീര്‍ ചെര്‍ക്കള, സെക്രട്ടറി ഹസൈനാര്‍ ബീജന്തടുക്ക, അഷ്‌റഫ് കര്‍ള, മുസ്തഫ മശ്ഹൂര്‍ തങ്ങള്‍, അയ്യൂബ് ഉറുമി ഡോക്ടര്‍, ഇസ്മാഈല്‍, അസീസ് ബെള്ളൂര്‍, ഇല്യാസ് കട്ടക്കാല്‍, ഐ പി എം  ഇബ്രാഹിം, അസീസ് കമലിയ, സത്താര്‍ ആലംപാടി, കരീം മൊഗര്‍, സിദ്ദീഖ് ചൗക്കി, റഹീം നെക്കര, റഹ് മാന്‍ പടിഞ്ഞാര്‍, മുനീഫ് ബദിയടുക്ക, ഷംസുദ്ദീന്‍ മാസ്റ്റര്‍ പാടലടുക്ക, ഷക്കീല്‍ അബ്ദുല്ല, ജി എസ് ഇബ്രാഹിം, ത്വല്‍ഹത്ത് തളങ്കര, സുബൈര്‍ അബ്ദുല്ല, മുസ്തഫ തങ്ങള്‍, റഹീം താജ് ചെങ്കള, സിദ്ദീഖ് കനിയടുക്കം, നൗഫല്‍ ചേരൂര്‍, ഉപ്പി കല്ലിങ്ങായ്, ഖലീല്‍ ചൗക്കി, ജലീല്‍ ചൗക്കി, സാബിത്ത് ചൗക്കി, ഷഹീര്‍ അര്‍ജാല്‍, നിസാം ചൗക്കി, സൈഫു ചെടേയ്ക്കാല്‍, റാസി വെള്ളിക്കോത്ത്, അബൂബക്കര്‍ ചൗക്കി, ജലാല്‍ കുന്നില്‍, തഹ്‌സീന്‍ അര്‍ജാല്‍, നസീര്‍ ഐവ ,തഹ്ശി മൂപ, ഷബീര്‍ അര്‍ജാല്‍, ഷാഫി കോട്ടക്കുന്ന് തുടങ്ങിയവര്‍ ആശംസകള്‍ കൈമാറി. ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദി പറഞ്ഞു.

കെ എം സി സി ഈദ് ഇന്‍ ദുബൈ മീറ്റ് ആന്‍ഡ് ഗ്രീറ്റ് സംഘടിപ്പിച്ചു

Keywords:  Gulf, Dubai, KMCC, Eid_Ul_Hajj, Meet, Pravasi, New generation, Hasainar Thottumbagam, Salam Kanyappady, KMCC Eid in Dubai meet conducted.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia