കെ എം സി സി ഈദിയ്യ സ്‌നേഹപ്രഭാതം പെരുന്നാള്‍ ദിവസത്തില്‍
Jul 4, 2016, 11:30 IST
ദുബൈ: (www.kasargodvartha.com 04/07/2016) ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ഈദിയ്യ സ്‌നേഹ പ്രഭാതം പെരുന്നാള്‍ ദിനത്തില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം നൈഫില്‍ വെച്ച് നടക്കും. പ്രവാസത്തിന്റെ വരണ്ടുണങ്ങിയ ഭൂമിയിലേക്ക് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി ശവ്വാലമ്പിളി മാനത്തുയരുമ്പോള്‍ ഉറ്റവരോടൊത്ത് പെരുന്നാളാഘോഷം മനസില്‍ മാത്രം താലോലിച്ച് നടക്കുന്നവര്‍ക്ക് നല്ലൊരു അനുഭവമായിരിക്കും ഈദിയ്യ സഹൃദ സംഗമം സമ്മാനിക്കുകയെന്ന് സംഘാടകര്‍ പറഞ്ഞു.
കെ.എം.സി.സിയുടെയും വിവിധ സംഘടനകളുടെയും നേതാക്കളും മറ്റു പ്രമുഖ വ്യക്തിത്വങ്ങളും വ്യവസായ പ്രമുഖരും പരിപാടിയില്‍ പങ്കെടുക്കും. പരിപാടിയില്‍ കെ.എം.സി.സി പ്രവര്‍ത്തകരും അനുഭാവികളും സുഹൃത്തുക്കളും പങ്കെടുക്കണമെന്ന് പ്രസിഡണ്ട് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി പി.ഡി നൂറുദ്ദീന്‍, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ അറിയിച്ചു.
കഴിഞ്ഞ ഈദ് ദിന പൊന്‍പുലരിയില്‍ ദേരയുടെ ഹൃദയഭാഗമായ നാസര്‍ സ്‌ക്വയറിലെ പുല്‍തകിടില്‍ സംഘടിപ്പിച്ച ഈദ് ഇന്‍ ദുബൈ വേറിട്ട അനുഭവമായിരുന്നു. കെ.എം.സി.സി പ്രവര്‍ത്തകരും വിവിധ സംഘടന പ്രതിനിധികളും ഉള്‍പെടെ നിരവധി പേരാണ് അന്ന് സംബന്ധിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0556743258, 0557987200, 0555747636 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Keywords: Kasaragod, Kerala, Eid, KMCC, KMCC Eid day celebration in Dubai, KMCC leaders, KMCC Eid day celebration in Dubai.