മംഗളൂരു വിമാനത്താവളത്തില്‍ കൈക്കൂലി ചോദിച്ചു കൊണ്ടുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പീഡനം അന്വേഷിക്കണം: കെ എം സി സി
Aug 6, 2016, 12:02 IST
ദുബൈ: (www.kasargodvartha.com 06/08/2016) മംഗളൂരു വിമാനത്താവളത്തില്‍ ഉത്തരകേരളത്തില്‍ നിന്നുള്ള പ്രവാസികളെ കൈക്കൂലി ആവശ്യപ്പെട്ടും മറ്റും നിരന്തരമായി വേട്ടയാടുന്ന ഉദ്യോഗസ്ഥരുടെ ക്രൂര നടപടി അവസാനിപ്പിക്കണമെന്നും ദുബൈയില്‍ നിന്നും പോയ കാസര്‍കോട് പൊയ്‌നാച്ചി സ്വദേശിയായ മോഹനന്‍ വീട് നിര്‍മാണത്തിനായി വാതിലുകളിലും ജനലുകളിലും ഘടിപ്പിക്കാന്‍ ഉപയോഗിക്കുന്ന പിച്ചളയുടെ വിജാഗിരി കള്ളക്കടത്ത് സ്വര്‍ണമെന്ന് പറഞ്ഞ് മംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച് കൈകൂലി ആവശ്യപ്പെട്ട് പീഡിപ്പിച്ച സംഭവം അന്വേഷിച്ച് കുറ്റക്കാരായ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തരമായി നടപടി എടുക്കണമെന്നും ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കാസര്‍കോട് ജില്ലക്കാരായ ഭൂരിഭാഗം പ്രവാസികളും ആശ്രയിക്കുന്ന മംഗളൂരു വിമാനത്താവളത്തില്‍ പലര്‍ക്കും ഇത്തരത്തില്‍ പീഡനമേല്‍ക്കേണ്ടി വരുന്ന യാത്രക്കാരുടെ എണ്ണം കൂടിവരികയാണ്. എന്നും പലരും ചുരുങ്ങിയ അവധിക്ക് നാട്ടില്‍ പോകുന്നത് കൊണ്ട് ഇത്രയും കാര്യങ്ങള്‍ക്കു പിറകെ പോകാനോ പരാതിപ്പെടാനോ വരാറില്ല എന്നതാണ് ഇത്തരത്തിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പിടിച്ചുപറി ആവര്‍ത്തിക്കാന്‍ സഹായകരമാകുന്നതെന്നും സി സി ടി വി സംവിധാനം ശക്തമാക്കി പ്രവാസികളെ നിരന്തരമായി വേട്ടയാടുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നടപടിയെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കെഎംസിസി പ്രസിഡണ്ട് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദീന്‍ ആറാട്ടുകടവ്, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും മംഗളൂരു വിമാനത്താവളത്തില്‍ മലയാളികളോട് കാണിക്കുന്ന വിവേചനപരമായ നടപടി അടക്കമുള്ള വിഷയങ്ങളെ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ട് വരുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Related News:
മിന്നുന്നതെല്ലാം പൊന്നല്ല! വിജാഗിരി കള്ളക്കടത്ത് സ്വര്‍ണമെന്ന് പറഞ്ഞ് മലയാളി യാത്രക്കാരനെ മംഗളൂരു വിമാനത്താവളത്തില്‍ 3 മണിക്കൂര്‍ തടഞ്ഞുവെച്ചു

Keywords: Dubai, Gulf, KMCC, Airport, Mangalore, Mangalore Airport, Customs, Bribe, Kasaragod native, Leave, KMCC demands investigation of Mangaluru airport customs issue