കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചതിന് യാത്രക്കാരനെ മര്‍ദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം: കെ.എം.സി.സി
Dec 7, 2015, 11:00 IST
ദുബൈ: (www.kasargodvartha.com 07/12/2015) കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചതിന് യാത്രക്കാരന്റെ മുഖത്തടിക്കുകയും എട്ടു മണിക്കൂര്‍ തടഞ്ഞു വെയ്ക്കുകയും ചെയ്ത കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ കസ്റ്റംസ് സൂപ്രണ്ടിനെതിരെ നടപടിയെടുക്കണമെന്ന് ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കരിപ്പൂരില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ യാത്രക്കാരെ ദ്രോഹിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സംഗീത സംവിധായകന്‍ എം. ജയചന്ദ്രനും ദുബൈയില്‍ ഐ.ടി എഞ്ചിനീയറായി ജോലി ചെയ്യുന്ന ഹക്കീം റുബയ്ക്കും നേരിടേണ്ടിവന്ന പീഡനമെന്നും യോഗം അഭിപ്രായപെട്ടു.
പ്രസിഡണ്ട് സലാം കന്യാപ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.ഡി നൂറുദ്ദീന്‍ സ്വാഗതം പറഞ്ഞു. ഇ.ബി അഹ് മദ്, സലീം ചേരങ്കൈ, ഐ.പി.എം അസീസ് കമാലിയ, കരീം മൊഗര്‍, റഹീം പടിഞ്ഞാര്‍, മുനീഫ് ബദിയടുക്ക, റഹീം നെക്കര, സത്താര്‍ ആലംപാടി, സിദ്ദീഖ് ചൗക്കി തുടങ്ങിയവര്‍ പ്രസംഗിച്ചു. മണ്ഡലം കമ്മിറ്റി ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദി പറഞ്ഞു.
കസ്റ്റംസ് പരിശോധന എന്ന പേരില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള പിടിച്ചുപറി ഇതിന് മുമ്പും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. കരിപ്പൂരിലുണ്ടായ സംഭവത്തില്‍ പ്രവാസികളില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
കസ്റ്റംസ് പരിശോധന എന്ന പേരില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള പിടിച്ചുപറി ഇതിന് മുമ്പും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. കരിപ്പൂരിലുണ്ടായ സംഭവത്തില്‍ പ്രവാസികളില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.