'സഹിഷ്ണുതക്കൊരു വോട്ട്': രാജ്മോഹന്‍ ഉണ്ണിത്താന്റെ വിജയത്തിനായി കെ എം സി സി രംഗത്ത്
Apr 3, 2019, 11:22 IST
ദുബൈ: (www.kasargodvartha.com 02.04.2019) മൂന്ന് പതിറ്റാണ്ടായി ഇടത് എം പിമാര്‍ പ്രതിനിധീകരിക്കുന്ന കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിന്റെ വികസന മുരടിപ്പിനൊരന്ത്യം കുറിക്കാന്‍ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാന്‍ ദുബൈ- മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി കമ്മിറ്റി ആഹ്വാനം ചെയ്തു. 'സഹിഷ്ണുതക്കൊരു വോട്ട്' എന്ന പേരില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തും.
ഇതിന്റെ ഭാഗമായി പരമാവധി മെമ്പര്‍മാരെ കണ്ട് വോട്ടഭ്യര്‍ത്ഥിക്കാനും വിശാലമായ യു ഡി എഫ് കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചു. ജില്ലാ സീനിയര്‍ വൈസ് പ്രസിഡണ്ട് മഹ് മൂദ് ഹാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അയ്യൂബ് ഉറുമി അധ്യക്ഷത വഹിച്ചു. അഡ്വ. ഇബ്രാഹിം ഖലീല്‍, അഷ്റഫ് പാവൂര്‍, സലാം പടലട്ക, സുബൈര്‍ കുബണൂര്‍, സൈഫുദ്ദീന്‍ മൊഗ്രാല്‍, യൂസുഫ് ഷേണി, മുനീര്‍ ബേരിക്ക, ആസിഫ് ഹൊസങ്കടി എന്നിവര്‍ പ്രസംഗിച്ചു. ഡോ. ഇസ്മാഈല്‍ സ്വാഗതവും ഇബ്രാഹിം ബേരിക്ക നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, News, Gulf, Dubai, Dubai-KMCC, Election, UDF, Trending, KMCC decided to support Unnithan in Kasaragod.
< !- START disable copy paste -->
Keywords: Kasaragod, Kerala, News, Gulf, Dubai, Dubai-KMCC, Election, UDF, Trending, KMCC decided to support Unnithan in Kasaragod.
< !- START disable copy paste -->