ജനസമ്പര്‍ക്ക പരിപാടിയുമായി ദുബൈ കെ എം സി സി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി
May 14, 2016, 09:00 IST
ദുബൈ: (www.kasargodvartha.com 14.05.2016) ദുബൈ കെ എം സി സി ദേലംപാടി പഞ്ചായത്ത് കമ്മിറ്റിയുടെ ജന സമ്പര്‍ക്ക പരിപാടി പ്രചരണ രംഗത്ത് നിറസാന്നിധ്യമായി. ഉദുമ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന് വോട്ടഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള പരിപാടിയുടെ ഉദ്ഘാടനം ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് സി എച്ച് നൂറുദ്ദീന്‍, ദുബൈ കെ എം സി സി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഷംസീര്‍ അഡൂരിന് പ്രചരണ പോസ്റ്റര്‍ നല്‍കി നിര്‍വഹിച്ചു.
തുടര്‍ന്ന് ദുബൈയിലും, ഷാര്‍ജയിലും വിവിധ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി പ്രവര്‍ത്തകരുമായി സംവദിച്ചു. നാട്ടിലേക്ക് വിളിച്ച് ബന്ധുക്കളുടെയും, അയല്‍ക്കാരുടെയും, സുഹൃത്തുക്കളുടെയും വോട്ടുകള്‍ കെ സുധാകരന് നല്‍കാനാവശ്യപ്പെടാനും, ജാനാധിപത്യ പ്രക്രിയ ഉപയോഗപ്പെടുത്താനും പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
റാഫി പള്ളിപ്പുറം, സമീര്‍ പരപ്പ, ഉനൈസ് മൈനാടി, അഷ്‌റഫലി പള്ളങ്കോട്, സിദ്ദീഖ് അടൂര്‍, ശിഹാബ് പരപ്പ, അബ്ദുല്ല അടൂര്‍, നൈമു, സിദ്ദീഖ് പള്ളങ്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords : Dubai, KMCC, Election 2016, Udma, Committee, Gulf, Delampady.