city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

KMCC | പ്രൗഢിയോടെ പരമ്പരാഗത അറേബ്യൻ വേഷമണിയിച്ച് ആദരവ്; ശ്രദ്ധേയമായി കെഎംസിസിയുടെ ചടങ്ങ്

KMCC Greeting Gala Dubai, office bearers, Arabian attire
Photo Credit: KMCC Media

● 'ദുബൈ കെഎംസിസി രക്ഷാധികാരി ഷംസുദ്ദീൻ ബിൻ മുഹ്‌യുദ്ദീൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്‌തു. 
● ചടങ്ങിൽ വേൾഡ് കെഎംസിസി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഡോ. പുത്തൂർ റഹ്മാൻ മുഖ്യാതിഥിയായിരുന്നു. 
● ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. 
● മുനവ്വർ മുന്നയും മുഹമ്മദ് ആദിലും നയിച്ച ഇശൽ വിരുന്ന് ചടങ്ങിന് മാറ്റുകൂട്ടി.

ദുബൈ: (KasargodVartha) കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'ഗ്രീറ്റിംഗ് ഗാല' എന്ന ആദരിക്കൽ ചടങ്ങ് പ്രവാസ ലോകത്ത് പുതിയൊരനുഭവമായി. പരമ്പരാഗത അറേബ്യൻ വേഷമായ തോബും കിരീടവും അണിയിച്ചുള്ള ആദരവ് ചടങ്ങിനെ ശ്രദ്ധേയമാക്കി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഭാരവാഹികൾക്ക് നൽകിയ സ്വീകരണ ചടങ്ങാണ് ശ്രദ്ധേയമായത്. വേൾഡ് കെഎംസിസി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഡോ. പുത്തൂർ റഹ്‌മാൻ, ദുബൈ കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഡോ. അൻവർ ആമീൻ, സംസ്ഥാന ജനറൽ സെക്രട്ടറി യഹ്‌യ തളങ്കര, ട്രഷറർ പി കെ ഇസ്മായിൽ അടക്കമുള്ളവരെയാണ് ആദരിച്ചത്.

KMCC Greeting Gala Dubai, office bearers, Arabian attire

ദുബൈ കെഎംസിസി രക്ഷാധികാരി ഷംസുദ്ദീൻ ബിൻ മുഹ്‌യുദ്ദീൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്‌തു. പ്രവാസ ലോകത്ത് ഒഴിവുസമയങ്ങൾ കണ്ടെത്തി സാമൂഹ്യ സേവന രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകർ പുതിയ കാലഘട്ടത്തിലെ സാധ്യതകൾ ഉപയോഗിച്ച് കർമ്മ രംഗത്ത് പുതിയ മാതൃകകൾ സൃഷ്ടിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ സർഗ്ഗാത്മകമായി സംഘടിപ്പിക്കുകയും, അത്തരം പ്രവർത്തനങ്ങൾ രാജ്യത്തിന്റെ നിയമങ്ങൾക്ക് അനുസൃതമാണെന്ന് ഉറപ്പുവരുത്തുകയും വേണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

KMCC Greeting Gala Dubai, office bearers, Arabian attire

പ്രവാസികൾ ഒരു രാജ്യത്തിന്റെ സമ്പത്ത് മാത്രമല്ല, അതിന്റെ സാംസ്കാരിക പൈതൃകത്തിന്റെയും പ്രതിനിധികളാണ്. വിവിധ സംസ്കാരങ്ങൾക്കും ഭാഷകൾക്കുമിടയിൽ സാമൂഹ്യ സന്നദ്ധരായ പ്രവാസികളുടെ സേവനങ്ങൾ സർഗ്ഗാത്മകതയുടെ ഭാഗമാകണം. പ്രവാസികൾ എപ്പോഴും സഹജീവനത്തിനും പരസ്പര സഹായത്തിനും മുൻഗണന നൽകുന്നവരാണ്. ജോലിയും ബിസിനസ്സും കഴിഞ്ഞുള്ള സമയം സന്നദ്ധസേവനത്തിനായി മാറ്റിവെച്ച് കെഎംസിസി നേതാക്കളും പ്രവർത്തകരും ചെയ്യുന്ന സേവനം സമാനതകളില്ലാത്തതാണെന്നും ഷംസുദ്ദീൻ ബിൻ മുഹ്‌യുദ്ദീൻ പ്രശംസിച്ചു. 

KMCC Greeting Gala Dubai, office bearers, Arabian attire

ചടങ്ങിൽ വേൾഡ് കെഎംസിസി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഡോ. പുത്തൂർ റഹ്മാൻ മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ സ്വാഗതം പറഞ്ഞു. ദുബൈ കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഡോ. അൻവർ ആമീൻ, സംസ്ഥാന ജനറൽ സെക്രട്ടറി യഹ്‌യ തളങ്കര, ട്രഷറർ പി.കെ. ഇസ്മായിൽ, മറ്റു ഭാരവാഹികളായ അബ്ദുള്ള ആറങ്ങാടി, അഡ്വ. ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ, ഇസ്മായിൽ എറാമല, കെ.പി.എ. സലാം, എ.സി. ഇസ്മായിൽ, മുഹമ്മദ് പട്ടാമ്പി, ഒ. മൊയ്തു, ചെമ്മുക്കൻ യാഹുമോൻ, പി.വി. നാസർ, പി.വി. റയീസ്, എൻ.കെ. ഇബ്രാഹിം, സമദ് ചാമക്കല, സഫീഖ് സലാഹുദ്ധീൻ സംസാരിച്ചു. 

KMCC Greeting Gala Dubai, office bearers, Arabian attire

ജില്ലാ ട്രഷറർ ഡോ. ഇസ്മയിൽ, മുഹമ്മദ് ബിൻ അസ്ലം, സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ ഹനീഫ് ചെർക്കള, റാഫി പള്ളിപ്പുറം, അയ്യൂബ് ഉറുമി, ഇൻകാസ് സെക്രട്ടറി ഹരീഷ് മേപ്പാട്, വിവിധ ജില്ലാ ഭാരവാഹികളായ സിദ്ധീഖ് കാലൊടി, കെ.പി. മുഹമ്മദ്, നൗഫൽ വേങ്ങര, ജലീൽ മഷൂർ തങ്ങൾ, നിസാം കൊല്ലം, റഗ്ദാദ് മൂഴിക്കര, അഷ്റഫ് സി.വി. തുടങ്ങിയവർ സംബന്ധിച്ചു. 

ജില്ലാ ഭാരവാഹികളായ സി.എച്ച്. നൂറുദ്ദീൻ, ഇസ്മായിൽ നലാംവതുക്കൽ, മൊയ്തീൻ ബാവ, റഫീഖ് പടന്ന, ഹനീഫ് ബാവ നഗർ, കെ.പി. അബ്ബാസ് കളനാട്, ഹസ്സൈനാർ ബിജന്തടുക്ക, ഫൈസൽ മുഹ്സിൻ, പി.ഡി. നൂറുദ്ദീൻ, അഷ്റഫ് ബായാർ, സുബൈർ കുബനൂർ, റഫീഖ് എ.സി., സിദ്ദീഖ് ചൗക്കി, ബഷീർ പാറപ്പള്ളി, ആസിഫ് ഹൊസങ്കടി എന്നിവരും മണ്ഡലം ഭാരവാഹികളായ ഇബ്രാഹിം ബേരിക്കെ, ഫൈസൽ പട്ടേൽ, മുനീർ പള്ളിപ്പുറം, ഖാലിദ് പാലക്കി, എ.ജി.എ. റഹ്മാൻ, സൈഫുദ്ദീൻ മൊഗ്രാൽ, അസ്കർ ചൂരി, ഉബൈദ് ഉദുമ, ഹാരിസ് കൂളിയങ്കാൽ, ഷാഫി ഹാജി എന്നിവരും നേതൃത്വം നൽകി. സലാം തട്ടാനിച്ചേരി നന്ദി പറഞ്ഞു. മുനവ്വർ മുന്നയും മുഹമ്മദ് ആദിലും നയിച്ച ഇശൽ വിരുന്ന് ചടങ്ങിന് മാറ്റുകൂട്ടി.

ഈ വാർത്ത പങ്കുവെച്ച്,  അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

KMCC Dubai organized a traditional Arabian-themed ceremony to honor new office bearers. The event emphasized the importance of social service.

 #KMCC #DubaiEvents #SocialService #ArabianAttire #CommunityEvent #Diaspora

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia