city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുസ്ലിം ലീഗ് മുന്നേറ്റം: ഖത്തര്‍ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി വിജയമാഘോഷിച്ചു

ദോഹ: (www.kasargodvartha.com 13/11/2015) തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍പെട്ട നഗരസഭ, പഞ്ചായത്ത് തലത്തില്‍ യുഡിഎഫിന്റെയും മുസ്ലിം ലീഗിന്റെയും തകര്‍പ്പന്‍ വിജയം ഖത്തര്‍ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി ആഘോഷിച്ചു. ദോഹ ഹിലാല്‍ കെഎംസിസി ഹാളില്‍ ചേര്‍ന്ന വിജയാഘോഷത്തില്‍ പച്ച ബിരിയാണിയും പച്ച ലഡു വിതരണം ചെയ്തു. നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത് ആഘോഷത്തിന് ഭംഗി കൂട്ടി.

പ്രസിഡണ്ട് മൊയ്തീന്‍ ആദൂര്‍ അധ്യക്ഷത വഹിച്ചു. കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ നാസര്‍ നാച്ചി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപദേശക സമിതിയംഗം എം.പി ഷാഫി ഹാജി, ജില്ലാ പ്രസിഡണ്ട് എം. ലുഖ്മാനുല്‍ ഹക്കീം, സെക്രട്ടറി ബഷീര്‍ ചെര്‍ക്കളം, മുന്‍ ജില്ലാ പ്രസിഡണ്ട് എം.വി ബഷീര്‍ തൃക്കരിപ്പൂര്‍, മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ആദം കുഞ്ഞി തളങ്കര, ഹമീദ് അറന്തോട് പ്രസംഗിച്ചു. ബഷീര്‍ ചാലക്കുന്ന്, ഹമീദ് മാന്യ, യൂസുഫ് മാര്‍പനടുക്ക, അഷ്‌റഫ് ബേളൂര്‍, അബ്ദുല്ല ഡി.എസ്, നൗഫല്‍ മല്ലം എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.

ജനറല്‍ സെക്രട്ടറി ശാനിഫ് പൈക്ക സ്വാഗതവും സെക്രട്ടറി അലി ചേരൂര്‍ നന്ദിയും പറഞ്ഞു.

മുസ്ലിം ലീഗ് മുന്നേറ്റം: ഖത്തര്‍ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി വിജയമാഘോഷിച്ചു

മുസ്ലിം ലീഗ് മുന്നേറ്റം: ഖത്തര്‍ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി വിജയമാഘോഷിച്ചു
മുസ്ലിം ലീഗ് മുന്നേറ്റം: ഖത്തര്‍ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി വിജയമാഘോഷിച്ചു

Keywords : Doha, Qatar KMCC, Kasaragod, Kerala, Committee, Celebration, Gulf, UDF, Muslim-league, KMCC celebrates UDF Victory.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia