കെ.എം.സി.സി അബുദാബി കാസര്‍കോട് മണ്ഡലം കമ്മിറ്റി ഖുര്‍ആന്‍ പാരായണ മത്സരം സംഘടിപ്പിച്ചു
Jan 16, 2016, 07:29 IST
അബുദാബി: (www.kasargodvartha.com 16/01/2016) കെ.എം.സി.സി അബുദാബി കാസര്‍കോട് മണ്ഡലം കമ്മിറ്റി ഖുര്‍ആന്‍ പാരായണ മത്സരം സംഘടിപ്പിച്ചു. ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടന്ന ഖുര്‍ആന്‍ പാരായണ മത്സരം സഅദ് ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുര്‍ റഹ് മാന്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. മുഹമ്മദ് കുഞ്ഞി ആദൂര്‍ അധ്യക്ഷത വഹിച്ചു. ഹനീഫ പടിഞ്ഞാര്‍ മൂല സ്വാഗതം പറഞ്ഞു.
മുഹമ്മദ് ഇല്യാസ് ഡല്‍ഹി മുഖ്യ പ്രഭാഷണം നടത്തി. ഖുര്‍ആന്‍ മനുഷ്യ കുലത്തിന് തന്നെ പ്രകാശം പരത്തിയ അത്ഭുത ഗ്രന്ഥമാണന്ന് അദ്ദേഹം പറഞ്ഞു. അബ്ദുല്ല ഫാറൂഖി, പി.കെ അഹ് മദ്, മുജീബ് മൊഗ്രാല്‍, അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍, ടി.എം.എ തുരുത്തി, സി.എച്ച് അഷ്‌റഫ്, എം.എം നാസര്‍, അബ്ദുര്‍ റഹ് മാന്‍ പൊവ്വല്‍, വി.കെ. ഷാഫി, തുടങ്ങിയവര്‍ സംസാരിച്ചു.
മത്സരത്തില്‍ മുഹമദ് നംഷാദ് ഉദുമ ഒന്നാം സ്ഥാനം നേടി. മുഹമ്മദ് അബ്ദുല്ല പടന്ന രണ്ടാം സ്ഥാനവും മുഹമ്മദ് നബീല്‍ കാസര്‍കോട് മൂന്നാം സ്ഥാനവും സമീര്‍ കാഞ്ഞങ്ങാട് നാലാം സ്ഥാനവും നേടി. മത്സരിച്ച എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. നിസാര്‍ കല്ലങ്കൈ നന്ദി പറഞ്ഞു.

Keywords: Gulf, Abudhabi, Competition, KMCC Abudhabi-Kasaragod committee Quran recitation competition conducted.