കെഎം അഹ്മദ് അനുസ്മരണ പരിപാടികള്‍ കാസര്‍കോട്ടും ദുബായിലും
Dec 13, 2011, 17:23 IST
ടി. ഉബൈദ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ദുബായില്‍ ഡിസംബര്‍ 16ന് രാത്രി എട്ടു മണിക്ക് നാസര്‍ സ്‌ക്വയറിലെ ഫ്‌ളോറ ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റില്‍ അനുസ്മരണ സമ്മേളനം നടക്കും. യുഎഇ ഇന്ത്യ മീഡിയ ഫോറം പ്രസിഡന്റ് ഇ സതീഷ് ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ യഹ്‌യ തളങ്കര, ജനറല്‍ സെക്രട്ടറി ഇല്യാസ് എ. റഹ്മാന്‍, രക്ഷാധികാരി കെ എം അബ്ബാസ്, സെക്രട്ടറി ഹുസൈന്‍ പടിഞ്ഞാര്‍, അസ്‌ലം പടിഞ്ഞാര്‍, എന്നിവര്‍ സംബന്ധിക്കും.
കാസര്‍കോട്: കാസര്‍കോട് സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ 17ന് ഹോട്ടല്‍ സിറ്റിടവര്‍ ഓഡിറ്റോറിയത്തില്‍ അഹ്മദ് മാഷ് അനുസ്മരണവും മാധ്യമ സെമിനാറും നടക്കും. ഉച്ചക്ക് രണ്ടു മണിക്കാണ് മാധ്യമ സെമിനാര്‍. വൈകീട്ട് നാലു മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനം ജയ്ഹിന്ദ് ടി.വി. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.പി. മോഹനന്‍ ഉല്‍ഘാടനം ചെയ്യും. സാഹിത്യവേദി പ്രസിഡണ്ട് റഹ്മാന്‍ തായലങ്ങാടി അധ്യക്ഷത വഹിക്കും. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, ഉത്തരദേശം പത്രാധിപര്‍ പി. അപ്പുക്കുട്ടന്‍, കാര്‍ട്ടൂണിസ്റ്റ് പി.വി. കൃഷ്ണന്‍, കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡണ്ട് പി.പി. ശശീന്ദ്രന്‍, കോളമിസ്റ്റ് കെ.പി. കുഞ്ഞിമൂസ, എം.പി. ഷാഫി ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും.
കാസര്‍കോട് പ്രസ്‌ക്ലബിന്റെ ആഭിമുഖ്യത്തില്‍ 18ന് ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ കെ.എം. അഹ്മദ് അനുസ്മരണ സമ്മേളനവും അഹ്മദ് മാഷിന്റെ പേരിലുള്ള പ്രഥമ സംസ്ഥാന മാധ്യമ അവാര്‍ഡ് വിതരണവും നടക്കും. പ്രശസ്ത നോവലിസ്റ്റ് സി.വി. ബാലകൃഷ്ണന്‍ അനുസ്മരണ സമ്മേളനം ഉല്‍ഘാടനം ചെയ്യും. പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍.പി. രാജേന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തും. പ്രസ്‌ക്ലബ് പ്രസിഡണ്ട് കെ. വിനോദ്ചന്ദ്രന്‍ അധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ പി.ബി. അബ്ദുല്‍റസാഖ്, എന്‍.എ. നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍, ഇ. ചന്ദ്രശേഖരന്‍, കെ. കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: പി.പി. ശ്യാമളാദേവി, നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, അവാര്‍ഡ് ജൂറി അംഗങ്ങളായ പി.പി. ശശീന്ദ്രന്‍, അംബികാസുതന്‍ മാങ്ങാട്, റഹ്മാന്‍ തായലങ്ങാടി, കാര്‍ട്ടൂണിസ്റ്റ് പി.വി. കൃഷ്ണന്‍, കെ.യു.ഡബ്ല്യു.ജെ. സംസ്ഥാന ട്രഷറര്‍ വി.എന്‍. അന്‍സല്‍, മുജീബ് അഹ്മദ് പ്രസംഗിക്കും. മാതൃഭൂമി കോഴിക്കോട് ലേഖിക രജി ആര്‍. നായര്‍ക്ക് കെ.എം. അഹ്മദ് സ്മാരക അവാര്‍ഡ് സമ്മാനിക്കും.
കാഞ്ഞങ്ങാട് പ്രസ്‌ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ 16ന് കാഞ്ഞങ്ങാട്ട് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ മാധ്യമ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
Keywords: K.M.Ahmed, Dubai, kasaragod, Remembering,