കുവൈറ്റ് സിറ്റി: കുവൈറ്റ് കേരള ഇസ്ലാഹിസെന്റര്‍ ഇസ്ലാം ശാന്തിയുടെ മതം എന്ന വിഷയത്തില്‍ നടത്തി വരുന്ന ദൈ്വമാസ ക്യാമ്പയിനിന്റെ ഭാഗമായി പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു. 'ഇസ്ലാം ശാന്തിയുടെ മതം' എന്ന വിഷയത്തില്‍ സ്വന്തം കൈപടയിലെഴുതിയ പ്രബന്ധങ്ങളാണ് മത്സരത്തിന് സ്വീകരിക്കുക. കുവൈറ്റില്‍ വിവധ ഭാഗങ്ങളില്‍ കുവൈറ്റ് കേരള ഇസ്ലാഹിസെന്റര്‍ മലയാളം ഖുതുബ നടത്തുന്ന പള്ളികളില്‍ പേരും മൊബൈല്‍ നമ്പറും ഇമെയില്‍ വിലാസവും എഴുതിയ പ്രബന്ധങ്ങള്‍ സ്വീകരിക്കുന്നതാണ്. വിവിധ ഭാഗങ്ങളിലുള്ള ഇസ്ലാഹി പ്രവര്‍ത്തകരെ പ്രബന്ധങ്ങള്‍ ഏല്‍പ്പിക്കാവുന്നതാണ്. പ്രബന്ധം സ്‌കാന്‍ ചെയ്ത് kkic.creativtiy@gmail.com എന്ന ഇമെയില്‍ വിലാസത്തിലും അയക്കാവുന്നതാണെന്ന് ഇസ്ലാഹി സെന്റര്‍ ക്രിയേറ്റിവിറ്റി വകുപ്പ് സെക്രട്ടറി ബാബു ശിഹാബ് അറിയിച്ചു. മത്സരത്തില്‍ പ്രായലിംഗമത ഭേദമന്യേ ആര്‍ക്കും പങ്കെടുക്കാം. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക അബ്ബാസിയ 24342948, ഫഹാഹീല്‍ 23915217, കുവൈറ്റ് സിറ്റി 22432079, മൊബൈല്‍: 99623955, 99363383.
Keywords: KKIC, Essay writing Competition, Gulf