ദുബൈയിലെ കീഴൂരുകാരുടെ സംഗമം 'മുലാഖാത്ത്' 31ന് ഖോര്‍ഫുക്കാനില്‍
Oct 28, 2014, 09:30 IST
ദുബൈ: (www.kasargodvartha.com 28.10.2014) ഫേസ്ബുക്കിലെ കീഴൂര്‍ കാരുടെ കൂട്ടായ്മയായ 'ഓണ്‍ലൈന്‍ കീഴൂര്‍' അംഗങ്ങള്‍ സൗഹൃദം പങ്കുവെക്കാനായി ഒത്തുകൂടുന്നു. 'മുലാഖാത്ത്'2014' എന്ന പേരില്‍ ഒക്ടോബര്‍ 31ന് ഖോര്‍ഫുക്കാനില്‍ സംഘടിപ്പിക്കുന്ന ഏകദിന കുടുംബ സംഗമത്തില്‍ കീഴൂരിലെ സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേര്‍ പങ്കെടുക്കും.
രാവിലെ 10 മണിക്ക് ദുബൈ ദേരയിലെ ഹയാത്ത് പാര്‍ക്കില്‍ നിന്ന് ബസ് യാത്രയോടെയാണ് കുടുംബ സംഗമത്തിന് തുടക്കം കുറിക്കുക. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നിരവധി സൗഹൃദ മത്സരങ്ങളും വ്യക്തി വികസന ക്ലാസുകള്‍, കുടുംബ സെമിനാറുകളും പരിപാടിയുടെ ഭാഗമായി നടക്കും. രാത്രി ഒമ്പത് മണിയോടെ ദുബൈയില്‍ തിരിച്ചെത്തുന്ന രീതിയിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് കമ്മിറ്റി ഭാരവാഹികളായ ഉസ്മാന്‍ ഉച്ചു, ഇബ്രാഹിം ഖലീല്‍, മൊയ്തീന്‍ കല്ലട്ര, അഷ്‌കര്‍, ഒ.എം. അബ്ദുല്ല ഗുരുക്കള്‍ എന്നിവര്‍ അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Dubai, Kasaragod, Kizhur, Meet, Family-meet, Gulf, Online Kizhur, Mulakath.
Advertisement: