ജിദ്ദയില്‍ സ്വകാര്യാശുപത്രിയില്‍ നഴ്‌സിന്റെ വേഷം ധരിച്ചെത്തിയയാള്‍ പെണ്‍കുഞ്ഞിനെ അതിവിദഗ്ദ്ധമായി തട്ടിക്കൊണ്ടുപോയി; പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ മറ്റൊരു ആശുപത്രിയില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു
May 20, 2019, 13:06 IST
ജിദ്ദ: (www.kasargodvartha.com 20.05.2019) ജിദ്ദയില്‍ സ്വകാര്യാശുപത്രിയില്‍ നഴ്‌സിന്റെ വേഷം ധരിച്ചെത്തിയയാള്‍ പെണ്‍കുഞ്ഞിനെ അതിവിദഗ്ദ്ധമായി തട്ടിക്കൊണ്ടുപോയി. പിന്നാലെ മറ്റൊരു ആശുപത്രിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പിടിക്കപ്പെടുമെന്ന് പേടിച്ചാണ് അജ്ഞാതന്‍ കുഞ്ഞിനെ മറ്റൊരു ആശുപത്രിയില്‍ ഉപേക്ഷിച്ചതെന്നാണ് സംശയിക്കുന്നത്.
48 മണിക്കൂറിനകമാണ് കാണാതായ കുട്ടിയെ അല്‍നഹ്ദയിലെ മറ്റൊരു ആശുപത്രില്‍ കണ്ടെത്തിയത്. നഴ്‌സിന്റെ വേഷമണിഞ്ഞ് പ്രസവ വാര്‍ഡിലെത്തിയയാള്‍ മാതാവിനോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം കുട്ടിയെ ഡോക്ടറെ കാണിക്കാനാണെന്ന് പറഞ്ഞ് എടുത്തുകൊണ്ടുപോകുകയായിരുന്നു. കുട്ടികളെ കൊണ്ടുപോകുന്ന സ്ട്രച്ചറിലാണ് കൊണ്ടുപോയത്. പുറത്തു വാഹനത്തില്‍ കാത്തുനിന്നവര്‍ക്ക് കുട്ടിയെ കൈമാറിയ ശേഷം സ്ത്രീ രക്ഷപ്പെടുന്നത് സി സി ടി വി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു.
ആശുപത്രി അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിതാവ് അബ്ദുര്‍ റഹ് മാന്‍ ഫാരിഅ്, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തി കുട്ടിയെ ഏറ്റുവാങ്ങി. സംഭവത്തെ കുറിച്ച് അന്വേഷണം തുടരുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Gulf, Top-Headlines, hospital, Crime, Kidnap drama at Saudi hospital; newborn girl returned to family after 48 hours
< !- START disable copy paste -->