മുക്കൂട് ഖിദ്മത്തുല്‍ ഇസ്ലാം പ്രവാസി ചാരിറ്റി ഗ്രൂപ്പ് രൂപവല്‍ക്കരിച്ചു
Sep 20, 2015, 07:30 IST
ദുബൈ: (www.kasargodvartha.com 20/09/2015) ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് ശ്രദ്ധേയമായ ഖിദ്മത്തുല്‍ ഇസ്ലാം സെന്റര്‍ (KIC) മുക്കൂട് സൗത്ത് പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഖിദ്മത്തുല്‍ ഇസ്ലാം റിലീഫ് ആന്‍ഡ് ചാരിറ്റി (KIRC) എന്ന പ്രവാസി ചാരിറ്റി ഗ്രൂപ്പ് രൂപവല്‍ക്കരിച്ചു. ദാരിദ്ര്യം മൂലവും അസുഖം മൂലവും നാട്ടില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചാരിറ്റി ഗ്രൂപ്പ് രൂപീകരിച്ചത്.
സംഘടനയുടെ ജനറല്‍ ബോഡി യോഗം ബലി പെരുന്നാള്‍ ദിനത്തില്‍ (24ന്) രാത്രി ഒമ്പത് മണിക്ക് ഷാര്‍ജ ബുഹൈറ കോര്‍ണിഷില്‍ ചേരും. നാട്ടിലെ എല്ലാ പ്രവാസികളും യോഗത്തില്‍ സംബന്ധിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
സംഘടനയുടെ ജനറല്‍ ബോഡി യോഗം ബലി പെരുന്നാള്‍ ദിനത്തില്‍ (24ന്) രാത്രി ഒമ്പത് മണിക്ക് ഷാര്‍ജ ബുഹൈറ കോര്‍ണിഷില്‍ ചേരും. നാട്ടിലെ എല്ലാ പ്രവാസികളും യോഗത്തില്‍ സംബന്ധിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Keywords : Dubai, Gulf, Meeting, Kasaragod, Kerala, Kidmathul Islam Mukkood.