പ്രമുഖ പണ്ഡിതന്‍ കെ എച്ച് അഹമ്മദ് ഫൈസി അന്തരിച്ചു
Dec 18, 2017, 18:54 IST
ദുബൈ: (www.kasargodvartha.com 18.12.2017) പ്രമുഖ പണ്ഡിതനും പഴയകാല മതപ്രഭാഷകനുമായ കെ എച്ച് അഹമ്മദ് ഫൈസി അന്തരിച്ചു. ദക്ഷിണ കര്‍ണാടക ബെല്‍ത്തങ്ങാടി താലൂക്കില്‍ കക്കിഞ്ച സ്വദേശിയും കെ എച്ച് ഹൈദര്‍ ഹാജി - ബീഫാത്വിമ ദമ്പതികളുടെ മകനുമാണ്. 66 വയസായിരുന്നു. ദുബൈ ഇറാനി ആശുപത്രിയിലായിരുന്നു അന്ത്യം. പതിനെട്ട് വര്‍ഷത്തോളമായി ദുബൈ സോണാപൂര്‍ മസ്ജിദില്‍ ഇമാമായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 18ന് പിതാവ് മരണപ്പെട്ടതിനെ തുടര്‍ന്ന് നാട്ടിലെത്തി തിരിച്ച് ദുബൈയിലെത്തിയതായിരുന്നു.
കാസര്‍കോട് ജില്ലയിലെ വിവിധ പള്ളികളിലായി വര്‍ഷങ്ങളോളം സേവനമനുഷ്ടിച്ചിട്ടുണ്ട്. 1977 ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജില്‍ നിന്നും ഫൈസി ബിരുദമെടുത്ത അദ്ദേഹം ആദ്യം ജോലി ചെയ്തത് നായന്മാര്‍മൂല ജുമാ മസ്ജിദിലായിരുന്നു. തുടര്‍ന്ന് പൊവ്വല്‍, പൈക്ക, മൊഗ്രാല്‍ തുടങ്ങിയ ജില്ലയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങില്‍ രണ്ടര ദശാബ്ദത്തിലേറെ സേവനമനുഷ്ഠിച്ചിരുന്നു. പിന്നീട് കര്‍ണാടകയിലെ കണ്ണങ്കാര്‍, സാഗര്‍, സുള്ള്യ, കാജൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും മുദരീസും ഖത്വീബുമായി സേവനം ചെയ്തു.
സദാ സേവന സന്നദ്ധനും നിഷ്‌കാമ സ്‌നേഹിയും സാന്ത്വന പ്രിയനുമായിരുന്ന കെ എച്ച് ഫൈസിക്ക് വലിയൊരു സുഹൃദ്ബന്ധവും ശിഷ്യന്മാരും കേരള, കര്‍ണാടക സംസ്ഥാനങ്ങളിലായുണ്ട്. 15 വര്‍ഷത്തിലേറെയായി പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു.
കാസര്‍കോട്, ദക്ഷിണ കന്നട ജില്ലകളിലെ ഒട്ടുമിക്ക മത സ്ഥാപനങ്ങളുടെയും ഡികെസി, ഐസിഎഫ് തുടങ്ങിയ സംഘടനകളുടെയും പ്രധാന ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ജാമിഅ സഅദിയ്യ, മുഹിമ്മാത്ത്, മള്ഹര്‍, തൃക്കരിപ്പൂര്‍ മുജമ്മഅ് എന്നീ സ്ഥാപന കമ്മിറ്റികളിലെ പ്രധാന അംഗത്വവും സാരഥ്യവും വഹിച്ചിരുന്നു. ജില്ലയില്‍ എസ്‌വൈഎസ് തുടങ്ങിയ സുന്നീ സംഘടനകളുടെ രൂപീകരണങ്ങള്‍ക്കും പുരോഗതിക്കും അദ്ദേഹം നല്‍കിയ സേവനം അവിസ്മരണീയമായിരുന്നു.
63 വര്‍ഷം കക്കിഞ്ച ജുമാ മസ്ജിദില്‍ മുഅല്ലിം ആയി സേവനം ചെയ്തിരുന്ന കെ എച്ച് ഹൈദര്‍ ഹാജിയുടെ മൂത്ത മകനാണ്. അദ്ദേഹത്തിന്റെ ഒരു സഹോദരന്‍ എട്ടുവര്‍ഷം മുമ്പ് മംഗളൂരു വിമാനാപകടത്തില്‍ മരണപ്പെട്ടിരുന്നു. ഭാര്യ: ഹഫ്‌സ. മക്കള്‍: നൗഫല്‍ (അബൂദാബി), സിനാന്‍ (അബൂദാബി). ഫര്‍ഹാന, അഷ്‌റീന. മറ്റു സഹോദരന്മാര്‍: അബൂബക്കര്‍, അബ്ദുല്‍ നാസര്‍, അബ്ദുല്‍ ലത്വീഫ് (അബൂദാബി). അബ്ദുല്‍ സലാം (അബൂദാബി), അബ്ദുല്‍ ഹഖീം (അബൂദാബി), സുബൈദ, നഫീസ, മറിയുമ്മ, ഹഫ്‌സ, മൈമൂന, നൂറുന്നിസ, പരേതയായ ആത്വിഖ. മയ്യത്ത് ചൊവ്വാഴ്ച രാവിലെ മംഗളൂരു എത്തിക്കാനുള്ള ഒരുക്കം നടക്കുന്നുണ്ട്.
Keywords: Gulf, news, Obituary, Death, Dubai, Religion, KH Ahmed Faisy passed away, Kasargod, Naimarmoola, Karnataka.