city-gold-ad-for-blogger

കാസര്‍കോട്ടുകാര്‍ക്ക് ആശ്വാസമായി കെസെഫിന്റെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് ഒരുങ്ങുന്നു

ദുബൈ:  (www.kasargodvartha.com 08.06.2020) കോവിഡിനെ തുടര്‍ന്ന് യു എ ഇയില്‍ കുടുങ്ങിക്കിടക്കുന്ന കാസര്‍കോട് സ്വദേശികള്‍ക്ക് ആശ്വാസമായി പ്രവാസി കൂട്ടായ്മയായ കെസെഫിന്റെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് ഒരുങ്ങുന്നു. യു എ ഇയില്‍ വിസിറ്റ് വിസയില്‍ വന്ന് കുടുങ്ങിയവര്‍ക്കും, ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ച് മടങ്ങാന്‍ നിര്‍ബന്ധിതരായ വര്‍ക്കും, രോഗങ്ങള്‍ മൂലം തുടര്‍ ചികിത്സക്കായി നാട്ടില്‍ എത്തിച്ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, ഗര്‍ഭിണികള്‍, വയോവൃദ്ധര്‍ തുടങ്ങിയവര്‍ക്ക് സേവനം ഉപയോഗപ്പെടുത്താം.

യു എ ഇയിലെ അറിയപ്പെടുന്ന ഒരു ട്രാവല്‍സ് എജന്‍സിയുമായി കൈകോര്‍ത്താണ് വിമാന സര്‍വീസ് നടത്തുന്നത്. 170 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന ഫ്‌ളൈറ്റിനാണ് ആദ്യപടി എന്നോണം യാത്ര ഒരുക്കാന്‍ ഉദ്ദേശിക്കുന്നത്. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന തികച്ചും ആവശ്യക്കാരായ യാത്രക്കാരില്‍ നിന്ന് തിരഞ്ഞെടുക്കുന്നതായിരിക്കും. കെസെഫിന്റെ മെമ്പര്‍മാര്‍ക്ക് മുന്‍ഗണ ലഭിക്കും. കേരള സര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരം യാത്ര ചെയ്യുന്ന തിയ്യതിക്ക് രണ്ട് ദിവസം മുമ്പ് കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയവര്‍ക്ക് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ.

ഫൈനല്‍ ലിസ്റ്റില്‍ പേര് വന്നവര്‍ ടെസ്റ്റ് ചെയ്യാനുള്ള തുകയും ഒരുമിച്ച് ട്രാവല്‍ എജന്‍സിയില്‍ അടക്കേണ്ടതാണെന്ന് കെസെഫ് ഭാരവാഹികളായ ചെയര്‍മാന്‍ മഹ് മൂദ് ബങ്കര, സെക്രട്ടറി ജനറല്‍ മാധവന്‍ അണിഞ്ഞ, ട്രഷറര്‍ അമീര്‍ കല്ലട്ര, മീഡിയ കണ്‍വീനര്‍ ഹുസൈന്‍ പടിഞ്ഞാര്‍ എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
കാസര്‍കോട്ടുകാര്‍ക്ക് ആശ്വാസമായി കെസെഫിന്റെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് ഒരുങ്ങുന്നു


Keywords:  Dubai, Gulf, news, COVID-19, Treatment, KESEF Chartered flight for Kasaragod natives

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia