കേരളയാത്ര: സൗഹൃദ സംഗമം 16ന് ഷാര്‍ജ സുന്നിസെന്ററില്‍
Mar 15, 2012, 07:30 IST
ഷാര്‍ജ: കാന്തപുരത്തിന്റെ കേരളയാത്രാ ഭാഗമായി ഷാര്‍ജ കാസര്‍കോട് ജില്ല എസ്‌വൈഎസ് സൗഹൃദ സംഗമം മാര്‍ച്ച് 16ന് വൈകീട്ട് 7ന് റോളാസുന്നിസെന്ററില്‍ നടക്കും.
സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരിലേക്ക് കേരളയാത്ര ഉയര്‍ത്തിപ്പിടിക്കുന്ന മാനവിക സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംഗമത്തിന്റെ ഉദ്ഘാടനം ഐഎഫ്‌സി നാഷണല്‍ സെക്രട്ടറി സി.എം.എ.കബീര്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും. ഹസൈനാര്‍ സഖാഫി ജലാലിയ സംഗമത്തിന് നേതൃത്വം നല്‍കും. സ്വാലിഹ് ഹാജി മുക്കോട് അദ്ധ്യക്ഷത വഹിക്കും. ഗഫാര്‍ സഅതി രണ്ടത്താണി വിഷയം അവതരിപ്പിക്കും. ഖാദര്‍ സഖാഫി ആറങ്ങാടി, സലാം മുസ്ല്യാര്‍, അബ്ദുല്‍ റസാഖ് എഞ്ചിനീയര്‍, അഡ്വ.ഇബ്രാഹിം ഖലീല്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
കേരളത്തിന്റെ സാമൂഹിക ചരിത്രത്തെ മലിമസമാക്കും വിധത്തില്‍ സംഘടിത കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയും സാമ്പത്തിക അരാജകത്വവും ലൈംഗീക കുറ്റകൃത്യങ്ങളും രാഷ്ട്രീയ മണ്ഡലത്തിലെ മൂല്യചോഷണവും, മലയാളിയുടെ അന്തസ്സിന് കളങ്കമായിത്തീരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് 'മാനവികതയെ ഉണര്‍ത്തുന്നു' എന്ന സന്ദേശം സുന്നി സംഘടനകള്‍ സമൂഹത്തിന്റെ സജീവ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നത്. കേരളയാത്രയുടെ ഭാഗമായി കാസര്‍കോട് ജില്ലാ എസ്‌വൈഎസ് വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ യോഗം തീരുമാനിച്ചു. ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ സ്വാലിഹ് ഹാജി മുക്കൂട് അദ്ധ്യക്ഷത വഹിച്ചു. അബൂബക്കര്‍ മദനി, കബീര്‍ മാസ്റ്റര്‍, ഷമീര്‍ ഏണിയാടി, സലാം ഹാജി തൊട്ടി എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറി മൗലവി ബന്തിയോട് സ്വാഗതവും ഖാദര്‍ സഖാഫി പച്ചാണി നന്ദിയും പറഞ്ഞു.
Keywords: SYS, kasaragod, Sharjah, Gulf