കേരള യാത്രാ അലയൊലികള്‍ ഗള്‍ഫിലും; ദുബൈയില്‍ സന്ദേശ പ്രചാരണ ഐക്യദാര്‍ഢ്യ സമ്മേളനം 23 ന്
Jan 21, 2016, 09:30 IST
ദുബൈ: (www.kasargodvartha.com 21/01/2016)കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെ ജനുവരി 24 മുതല്‍ ഫെബ്രുവരി 11വരെ പാര്‍ട്ടി നിയമസഭാ കക്ഷി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി നായകനായി മുസ്ലിം ലീഗ് നടത്തുന്ന കേരള യാത്രയുടെ വിജയത്തിനായി ഗള്‍ഫിലും വന്‍ ഒരുക്കങ്ങള്‍. ഗള്‍ഫിലെ ഒട്ടുമിക്ക കെ.എം.സി.സി കമ്മിറ്റികളും വ്യത്യസ്തതയാര്‍ന്ന പ്രചരണങ്ങളാണ് ഒരുക്കുന്നത്.
ദുബൈ കാസര്‍കോട് ജില്ലാ കെ.എം.സി.സിയുടെ നേതൃത്വത്തില്‍, കാസര്‍കോട് ജില്ലയില്‍ നിന്ന് കേരള യാത്ര ആരംഭം കുറിക്കുന്നതിന്റെ മുന്നോടിയായി 23 ന് രാത്രി ദുബൈയിലെ രാഷ്ടീയ, സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന സന്ദേശ പ്രചരണ ഐക്യദാര്‍ഢ്യ സമ്മേളനം അല്‍ ബറഹ കെഎംസിസിയില്‍ നടക്കും. യാത്രയുടെ പ്രചാരണത്തിനായി ദുബൈയിലെത്തിയ യാത്രാ നായകനെ പങ്കെടുപ്പിച്ച് അബുദാബിയിലും ദുബൈയിലും സംസ്ഥാന കമ്മിറ്റികള്‍ സംഘടിപ്പിച്ച സമ്മേളനങ്ങളില്‍ വന്‍ ജന പങ്കാളിത്തമാണ് ലഭിച്ചത്.
രാജ്യത്തിന്റെ പ്രയാണ വഴിയില്‍ എല്ലാ നല്ല കാര്യങ്ങള്‍ക്കും മാതൃകയായത് കേരള മോഡല്‍ ആണെന്നും, രാജ്യത്തെ വിഭാഗങ്ങളുണ്ടാക്കി തരം തിരിക്കുന്ന വര്‍ഗീയതയ്‌ക്കെതിരെയുള്ള ബോധവല്‍ക്കണമാണ് കേരള യാത്രയിലൂടെ ലക്ഷ്യമാക്കുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദുബൈ കാസര്‍കോട് ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന സന്ദേശ പ്രചരണ ഐക്യദാര്‍ഢ്യ സമ്മേളനത്തിന്റെ വിജയത്തിനായി മുഴുവന്‍ ഐക്യ മുന്നണി പ്രവാസി പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് കെ.എം.സി.സി ജില്ലാ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
ഇതു സംബന്ധിച്ച് അല്‍ ബറഹ കെ.എം.സി.സി ആസ്ഥാനത്ത് ചേര്‍ന്ന ജില്ലാ ഭാരവാഹി യോഗത്തില്‍ ആക്ടിംഗ് പ്രസിഡണ്ട് ടി.ആര്‍ ഹനീഫ് മേല്‍പറമ്പ, ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷറര്‍ മുനീര്‍ ചെര്‍ക്കള, സഹ ഭാരവാഹികളായ ഖാദിര്‍ ബെണ്ടിച്ചാല്‍, സി.എച്ച് നൂറുദ്ദീന്‍, ഹസൈനാര്‍ ബീജന്തടുക്കം, ശരീഫ് പൈക്കം, ഇസ്മാഈല്‍ നാലാംവാതുക്കല്‍, അഡ്വ. ഇബ്രാഹിം ഖലീല്‍ പങ്കെടുത്തു.
Keywords : KMCC, Dubai, Gulf, P.K.Kunhalikutty, Muslim-league, Kerala Yathra.