city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പി.കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്രയ്ക്ക് മര്‍ഹബ പോയിന്റൊരുക്കി ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി

ദുബൈ: (www.kasargodvartha.com 23/01/2016) രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തെ ചോദ്യം ചെയ്യുന്ന രീതിയില്‍ വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ ദളിത് പിന്നോക്ക ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരം അക്രമം അഴിച്ച് വിടുന്ന സാഹചര്യത്തില്‍ മത സൗഹാര്‍ദ്ധവും പരസ്പര ഐക്യവും ഊട്ടിയുറപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മനസ്സിലാക്കി സമാധാനം ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷം നല്‍കി കൊണ്ട് സൗഹൃദം, സമത്വം, സമന്വയം' എന്ന മുദ്രാവാക്യവുമായി മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദേശീയ ട്രഷററും നിയമസഭാ പാര്‍ട്ടി ലീഡറുമായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്രയ്ക്ക് കാസര്‍കോട് മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി നല്‍കുന്ന സ്വീകരണ പരിപാടിയില്‍ വ്യത്യസ്തമായ മര്‍ഹബ പോയിന്റുമായി ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി.

പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും മര്‍ഹബ പോയിന്റൊരുക്കിയാണ് കാസര്‍കോട് മണ്ഡലം കമ്മിറ്റി സ്വീകരണം ഒരുക്കിയിരിക്കുന്നത്. യുഎഇ കെഎംസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ജാഥാ ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടിയുള്‍പെടെ മുസ്ലിം ലീഗിന്റെ നേതാക്കള്‍ മര്‍ഹബ പോയിന്റില്‍ സംബന്ധിക്കും.

ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം ഭാരവാഹികള്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. പ്രസിഡണ്ട് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി നൂറുദ്ദീന്‍ ആറാട്ടുകടവ്, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍, വൈസ് പ്രസിഡണ്ടുമാരായ സലീം ചേരങ്കൈ, ഇ.ബി അഹ് മദ്, ഐ പി എം ഇബ്രാഹിം, അസീസ് കമാലിയ, സെക്രട്ടറിമാരായ സത്താര്‍ ആലംപാടി, എ.കെ കരീം, റഹീം നെക്കര, സിദ്ദീഖ് ചൗക്കി, മുനീഫ് ബദിയഡുക്ക, റഹ് മാന്‍ പടിഞ്ഞാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

നാട്ടിലുള്ള എല്ലാ കെ.എം.സി.സി പ്രവര്‍ത്തകരും നേതാക്കളും പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി പി.ഡി നൂറുദ്ദീനുമായി ബന്ധപ്പെടുക. ഫോണ്‍: 9633832701.
പി.കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്രയ്ക്ക് മര്‍ഹബ പോയിന്റൊരുക്കി ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി

Keywords:  Gulf, Dubai, Muslim-league, Dubai-KMCC, Kerala Yathra: Marhaba point by Dubai KMCC.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia