city-gold-ad-for-blogger
Aster MIMS 10/10/2023

UAE Farming | കാസർകോട്ടെ ശുകൂറിന്റെ പച്ചക്കറികൃഷി അങ്ങ് അബൂദബിയിൽ വിളവെടുത്ത് തുടങ്ങി; പ്രവാസലോകത്ത് ഒരു അപൂർവ ഹരിത വിജയഗാഥ!

അബൂദബി: (KasargodVartha) പരിമിതികളെ തോൽപിച്ച് മരുഭൂമിയിൽ ജൈവകൃഷിയുടെ പ്രചാരകനാകുകയാണ് കാസർകോട് ഒഴിഞ്ഞ വളപ്പ് സ്വദേശി ടി കെ അബ്ദുൽ ശുകൂർ. അബൂദാബി മുസഫയിൽ വാച്മാനായി ജോലി ചെയ്യുന്നതിനിടെയാണ് പച്ചക്കറി കൃഷിയിലും ശുകൂർ ശ്രദ്ധേയനാവുന്നത്. ജോലി ചെയ്യുന്ന സ്ഥലത്ത് കെട്ടിടത്തിന് മുന്നിൽ കൃഷിക്ക് അനുയോജ്യമായ ചുവന്ന മണ്ണ് അൽ ഐനിൽ നിന്ന് കൊണ്ടുവന്നാണ് പരീക്ഷണാർഥം കൃഷി ചെയ്തു നൂറുമേനി വിളവെടുപ്പ് നടത്തിയിരിക്കുന്നത്.

UAE Farming | കാസർകോട്ടെ ശുകൂറിന്റെ പച്ചക്കറികൃഷി അങ്ങ് അബൂദബിയിൽ വിളവെടുത്ത് തുടങ്ങി; പ്രവാസലോകത്ത് ഒരു അപൂർവ ഹരിത വിജയഗാഥ!

കൃഷി വിജയകരമായതോടെ കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിച്ചു. ഉൽപാദിപ്പിക്കുന്ന പച്ചക്കറികളും, വിത്തുകളും സൗജന്യമായി വിതരണം ചെയ്ത് മലയാളികളെയും, മറുനാട്ടുകാരെയും കൃഷിയിലേക്ക് ആകർഷിക്കുകയാണ് പച്ചക്കറി കൃഷിയിലൂടെ ശുകൂർ ലക്ഷ്യമിടുന്നത്. ജോലിചെയ്യുന്ന കെട്ടിടത്തിലെ (സാബിയ-12) താമസക്കാർ ശുകൂറിന്റെ കൃഷിത്തോട്ടത്തിലെ ഫലങ്ങൾ പറിച്ചെടുക്കുന്നു. ജൈവ പച്ചക്കറിയുടെ സ്വാദ് അറിഞ്ഞവർ പിന്നീട് ശുകൂറിന്റെ അടുത്ത വിളവിനായി കാത്തിരിക്കും.

ശുകൂറിന്റെ തോട്ടത്തിൽ വിളയാത്തതായി ഒന്നുമില്ല. തക്കാളി, പച്ചമുളക്, പയർ, അമര, ചീര, വെണ്ട, വഴുതനങ്ങ, വെള്ളരി, പാവയ്ക്ക, മത്തൻ, കുമ്പളം, പടവലം, കോവയ്ക്ക, മുട്ടാമ്പുള്ളി അങ്ങിനെ പോകുന്നു കൃഷിയും വിളവെടുപ്പും. നാട്ടിൽ തന്നെ ഒരു കാർഷിക കുടുംബാംഗമാണ് ഇദ്ദേഹം. ഗൾഫിലെ പ്രതികൂല കാലാവസ്ഥയിലും പച്ചക്കറി തഴച്ചു വളരുന്നത് ഇവിടെ വേറിട്ട കാഴ്ചയാണ്. നാട്ടിൽനിന്ന് ഗുണമേന്മയുള്ള വിത്തുകൾ കൊണ്ടുവന്നാണ് കൃഷി. കഴിഞ്ഞപ്രാവശ്യം നാട്ടിൽ വന്നു മടങ്ങുമ്പോൾ 2000 രൂപയുടെ വിത്തുകളാണ് വാങ്ങിക്കൊണ്ടുപോയി കൃഷി ഇറക്കിയത്. നാട്ടിൽ വിളയുന്നതെന്തും മരുഭൂമിയിലും ഉത്പാദിപ്പിക്കാം എന്ന് ശുകൂർ ഇതിനകം തെളിയിച്ചു. എങ്കിലും നാടൻ വെള്ളരിയാണ് കൂടുതൽ ഫലം തന്നതെന്ന് ഇദ്ദേഹം പറയുന്നു.

സ്പോൺസർ ഫാത്വിമ അലി സഈദും,കെട്ടിടത്തിലെ താമസക്കാരും നൽകുന്ന പിന്തുണ കൂടുതൽ പരീക്ഷണത്തിന് ശുകൂറിനെ പ്രേരിപ്പിക്കുന്നു. കെട്ടിടത്തിലെ താമസക്കാർ നാട്ടിൽ പോയി തിരിച്ചുവരുന്നപ്പോൾ ശുകൂറിന് കൈ നിറയെ വിത്തും, ചെടികളുമായാണ് തിരിച്ചുവരവ്. നാട്ടിൽ ആണെങ്കിലും, വിദേശത്താണെങ്കിലും കൃഷി തന്നെയാണ് ശുകൂറിന്റെ ഒഴിവുസമയത്തെ വിനോദവും. ദിവസവും അരമണിക്കൂറെങ്കിലും കൃഷിക്കായി സമയം നീക്കിവെക്കാനായാൽ എല്ലാവർക്കും വിഷരഹിത പച്ചക്കറി ഉൽപ്പാദിപ്പിക്കാനാവുമെന്ന് ശുകൂർ കൃഷി അനുഭവത്തിലൂടെ പറയുന്നു.
  
UAE Farming | കാസർകോട്ടെ ശുകൂറിന്റെ പച്ചക്കറികൃഷി അങ്ങ് അബൂദബിയിൽ വിളവെടുത്ത് തുടങ്ങി; പ്രവാസലോകത്ത് ഒരു അപൂർവ ഹരിത വിജയഗാഥ!

Keywords: News, World, Abu Dhabi, Farming, Cultivation, Malayalam News, Gulf , Vegitables, Kerala style farming in Abu Dhabi.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL