കെ.എം.അബ്ബാസ്, പി.എച്ച് അബ്ദുല്ല മാസ്റ്റര്‍, എല്‍വീസ് ചുമ്മാര്‍ എന്നിവരെ ആദരിക്കുന്നു
Sep 27, 2013, 13:58 IST
ഷാര്‍ജ: കേരള പ്രവാസി അസോസിയേഷനും കേരള മാപ്പിള കലാ അക്കാദമി ഷാര്‍ജ ചാപ്റ്ററും ചേര്‍ന്ന് വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച പ്രമുഖരെ ആദരിക്കുന്നു. ശനിയാഴ്ച വൈകുന്നേരം 7.30 ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ''പൊന്നോണം വിത്ത് ടി.വി സ്റ്റാര്‍'' എന്ന പരിപാടിയില്‍ വെച്ചാണ് 10,001 രൂപയും പ്രശസ്തി പത്രവുമടങ്ങിയ അവാര്‍ഡ് നല്‍കി ആദരിക്കുക.
പി.എച്ച് അബ്ദുല്ല മാസ്റ്റര്‍ (സാമൂഹിക സേവനം), എല്‍വീസ് ചുമ്മാര്‍ (മാധ്യമ പ്രവര്‍ത്തനം), കെ.എം.അബ്ബാസ് (സാഹിത്യ രചന) എന്നിവരാണു അവാര്‍ഡ് ജേതാക്കള്‍. ഷാര്‍ജ പോലീസ് സി.ഐ.ഡി വിഭാഗം മേധാവി ജിഹാദ് സൈദ് അലി ബിന്‍ സാഹു ചടങ്ങ് ഉദ്ഘാടനം ചെയ്യും. അസീസ് അബ്ദുല്ല അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ സഹദ് പുറക്കാട് മുഖ്യ പ്രഭാഷണം നടത്തൂം.
ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ. ബാലകൃഷ്ണന്‍, ട്രഷറര്‍ അമീര്‍ ബേക്കല്‍, മാപ്പിള കലാ അക്കാദമി മുഖ്യരക്ഷാധികാരി സബാ ജോസഫ്, ഹംസ ഇരിക്കൂര്‍, രാജന്‍ വര്‍ക്കല, ഇ.വൈ. സുധീര്‍ എന്നിവര്‍ സംബന്ധിക്കും. മാപ്പിളപ്പാട്ട് ഗായകരായ ബാബു എടപ്പാള്‍, അമീര്‍ അലി എന്നിവര്‍ സന്നിഹിതരായിരിക്കും.
തുടര്‍ന്ന് സിനിമാ ടെലിവിഷന്‍ താരങ്ങളായ ദിനേശ് പണിക്കര്‍, സിനി വര്‍ഗീസ്, അനു ജോസഫ്, അനീഷ്, കിഷോര്‍, ഫസല്‍ റാഫി, സരിത രജീവ് എന്നിവരും ലിറ്റില്‍ സ്റ്റാര്‍ കോമഡി ഫെസ്റ്റിവല്‍ ടീം അംഗങ്ങളായ സുല്‍ഫിക്കര്‍, പ്രദീപ്, വിജയ കൃഷ്ണന്‍, ബൈജു എന്നിവരും, ഗാന രംഗത്തെ പ്രശസ്തരായ രാജീവ്, സിനി എന്നീ കലാകാരന്മാരും അണിനിരക്കൂന്ന മ്യൂസിക്കല്‍ കോമഡി ഷോയും അരങ്ങേറുമെന്നു ഭാരവാഹികള്‍ അറിയിച്ചു.
Also read:
ഗുഡ്ഗാവില്‍ നാലംഗ സംഘം യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി
Keywords: Felicitation, Sharjah, Gulf, Kerala Pravasi Association, Kerala Mappila Kala Academy, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.