city-gold-ad-for-blogger

Kerala Budget | കേരള ബജറ്റിലെ പ്രഖ്യാപനങ്ങളിൽ പ്രതീക്ഷയോടെ പ്രവാസി സമൂഹം

/ ഖാസിം ഉടുമ്പുന്തല

ദുബൈ: (KasargodVartha)
പ്രവാസി സംരംഭങ്ങള്‍ക്കായി തുക അനുവദിച്ചുള്ള കേരള ബജറ്റിനെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് പ്രവാസി സമൂഹം. സര്‍ക്കാരിന്റെ നിലവിലുള്ള പ്രവാസി സൗഹൃദ പദ്ധതികള്‍ക്ക് കേരള ബജറ്റില്‍ തുക നീക്കിവെച്ചിട്ടുണ്ട്. നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ് (NDPREM) ആണ് ഒരു പദ്ധതി.
  
Kerala Budget | കേരള ബജറ്റിലെ പ്രഖ്യാപനങ്ങളിൽ പ്രതീക്ഷയോടെ പ്രവാസി സമൂഹം

തൊഴില്‍ സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന പദ്ധതിയാണിത് . മടങ്ങി നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സുസ്ഥിര ജീവനോപാധി ഉറപ്പാക്കുന്ന പദ്ധതിയിലേക്ക് 25 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസ പുനഃസംയോജന ഏകോപന പദ്ധതികള്‍ക്കായി 44 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

പ്രവാസി ക്ഷേമ പദ്ധതിക്കായി 12 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. പ്രവാസികളായ അക്കാദമിക് വിദഗ്ധരെ ഉള്‍പ്പെടുത്തി ടാസ്‌ക് ഫോഴ്‌സിനു രൂപം നല്‍കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ സര്‍വകലാശാലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച പ്രവാസികൾക്ക് മുന്തിയ പരിഗണന നൽകും.

അതോടൊപ്പം പ്രവാസികള്‍ക്കു സാമ്പത്തിക സഹായം നല്‍കുന്ന സാന്ത്വനം പദ്ധതിക്കായി 33 കോടി രൂപ വകയിരുത്തി. ചികിത്സാ സഹായമായി 50000 രൂപവരെ പദ്ധതിയില്‍ ലഭിക്കും. കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും പ്രവാസജോലി ചെയ്തിരിക്കണമെന്നതാണ് നിബന്ധന. പ്രവാസികള്‍ക്കു മരണാനന്തര സഹായമായി ഒരു ലക്ഷം രൂപവരെ പദ്ധതിയുടെ ഭാഗമായി ലഭിക്കും. വിവാഹ സഹായമായി 15000 രൂപയും വൈകല്യം സംഭവിച്ചവര്‍ക്ക് ഉപകരണങ്ങള്‍ വാങ്ങാന്‍ 10000 രൂപയും ലഭിക്കും.

Keywords:  News, Kasargod, Top-Headlines, Kerala-News, Kerala-Budget, Budget, Kerala, Gulf, Kerala Budget: Funds allocated for projects to expats.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia