city-gold-ad-for-blogger

'കേര' രക്തദാനപരിപാടി സംഘടിപ്പിച്ചു

'കേര' രക്തദാനപരിപാടി സംഘടിപ്പിച്ചു
കുവൈറ്റ്‌: 'രക്തദാനം ജീവദാനം' എന്ന മഹത്തായ സന്ദേശത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് കുവൈറ്റിലെ എറണാകുളം നിവാസികളുടെ മതേതര കൂട്ടായ്മയായ 'കേര' യുടെ സാമൂഹ്യക്ഷേമവിഭാഗം കുവൈറ്റ് ബ്ലഡ്ബാങ്കുമായി ചേര്‍ന്ന് നടത്തിയ രക്തദാനപരിപാടി ജാബ്രിയ ബ്ലഡ്ബാങ്കില്‍ നടന്നു. കേരയുടെ വിവിധ യൂണിറ്റുകളില്‍ നിന്നുമുള്ള 65ല്‍ പരം പേര്‍ രക്തദാനം നടത്തി. ഉച്ചയ്ക്ക് ഒരു മണിക്ക് കേരയുടെ ജനറല്‍കണ്‍വീനര്‍ ജോമിഅഗസ്റ്റിന്റെ നേതൃത്വത്തിലാണ് സന്നദ്ധസംഘമെത്തിയത്. അഡ്വ: തോമസ്‌വിതയത്തില്‍ തുടക്കംകുറിച്ച രക്തദാനം വൈകിട്ട് അഞ്ചു മണിവരെ നീണ്ടു. കേരയുടെ ഈ ഉദ്യമത്തെ ബ്ലഡ്ബാങ്ക് അധികൃതരും സ്ഥലത്തെത്തിയ സ്വദേശി സാമൂഹ്യപ്രവര്‍ത്തകരും പ്രത്യേകം പ്രശംസിച്ചു. കേര സെക്രട്ടറി സുബൈര്‍അലമന പങ്കെടുത്തവര്‍ക്കു നന്ദി പറഞ്ഞു.
'കേര' രക്തദാനപരിപാടി സംഘടിപ്പിച്ചു

Keywords: Blood donation, camp, kuwait, Gulf

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia