city-gold-ad-for-blogger

കെ ഇ എ ഖൈത്താന്‍ യൂണിറ്റ് പിക്‌നിക് സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: (www.kasargodvartha.com 14/11/2016) കാസര്‍കോട് എക്‌സ്പാട്രിയേറ്റ് അസോസിയേഷന്‍ (കെ.ഇ.എ കുവൈറ്റ്) ഖൈത്താന്‍ യൂണിറ്റ് വെള്ളിയാഴ്ച ഫര്‍വാനിയ മുന്‍സിപ്പല്‍ പാര്‍ക്കില്‍ പിക്കിനിക്ക് സംഘടിപ്പിച്ചു. അസോസിയേഷന്‍ ചെയര്‍മാന്‍ എഞ്ചിനീയര്‍ അബൂബക്കര്‍ പിക്‌നിക് ഉദ്ഘാടനം ചെയ്തു.

ഖൈത്താന്‍ യുണിറ്റ് ജനറല്‍ സെക്രട്ടറി സുരേഷ് കൊളവയല്‍ സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട് ജലീല്‍ ആരിക്കാടി അധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രസിഡണ്ട് അനില്‍ കളളാര്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി സി എച്ച്, വൈസ് ചെയര്‍മാന്‍ സലാം കളനാട്, ഓര്‍ഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് ആറങ്ങാടി, പാട്രണ്‍ സത്താര്‍ കുന്നില്‍, ആര്‍ട് വിംഗ് കണ്‍വീനര്‍ നൗഷാദ് തിടില്‍, വിവിധ യുണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. യുണിറ്റ് തല സൗഹൃദ വടംവലി മത്സരത്തില്‍ ഖൈത്താന്‍ യൂണിറ്റ് ജേതാക്കളായി. മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കേന്ദ്ര ട്രഷറര്‍ മുനീര്‍ കുണിയ, ചീഫ് കോര്‍ഡിനേറ്റര്‍ ഹമീദ് മധൂര്‍, യൂണിറ്റ്  എക്‌സിക്യൂട്ടിവ് അംഗങ്ങളായ കബീര്‍ മഞ്ഞംപാറ, യാദവ് ഹൊസ്ദുര്‍ഗ്, റഷീദ്, ഹമീദ് എസ്.എം, നിസാം, സമീര്‍ യുണിറ്റ് ഭാരവാഹികളായ ഷാഫി ഭാവ, സക്കീര്‍ പയോട്ട, മുനീര്‍ അഡൂര്‍, ഇഖ്ബാല്‍ പെരുമ്പട്ട, നൗഷാദ് തിടില്‍, ഖാദര്‍ കടവത്ത്, സത്താര്‍ കൊളവയല്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. പിക്‌നിക്ക് കണ്‍വീനര്‍ യാദവ ഹോസ്ദുര്‍ഗ് നന്ദി പറഞ്ഞു.

കെ ഇ എ ഖൈത്താന്‍ യൂണിറ്റ് പിക്‌നിക് സംഘടിപ്പിച്ചു

Keywords:  Kuwait City, Unit, KEA, Gulf, KEA Khaitan unit picnic conducted.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia