അബൂദാബിയില്‍ ചികിത്സയിലായിരുന്ന കെ സി റോഡ് സ്വദേശി മരണപ്പെട്ടു
May 17, 2020, 21:50 IST
അബൂദാബി: (www.kasargodvartha.com 17.05.2020) അബൂദാബിയില്‍ ചികിത്സയിലായിരുന്ന തലപ്പാടി കെ സി റോഡ് സ്വദേശി മരണപ്പെട്ടു. കെ സി റോഡിലെ അബ്ബാസ് (45) ആണ് മരിച്ചത്. ഖലീഫ് സിറ്റിയിലെ അല്‍ ഫുര്‍സാന്‍ കമ്പനിയില്‍ 2009 മുതല്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. രോഗം പിടിപെട്ടതിനെ തുടര്‍ന്ന് മഫ്‌റഖ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരണപ്പെട്ടത്.
ഭാര്യ: ആഇശ. മക്കള്‍: കുബ്‌റ, സിനാന്‍ (ഇരുവരും വിദ്യാര്‍ത്ഥികള്‍). മൃതജേഹം ബനിയാസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ആറു മാസം മുമ്പാണ് അവസാനമായി നാട്ടിലെത്തി മടങ്ങിയത്.
Keywords: Abudhabi, Kasaragod, Thalappady, Gulf, Death, KC road native died in Abudhabi