കാസ്രോട്ടാര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ്: എം എം എച്ച് അബുദാബി ജേതാക്കള്‍
Mar 13, 2016, 09:12 IST
അബുദാബി: (www.kasargodvartha.com 13.03.2016) അബുദാബി കാസ്രോട്ടാര്‍ സംഘടിപ്പിച്ച പ്രഥമ അറഫ അബുദാബി കാസ്രോട്ടാര്‍ ടൂര്‍ണമെന്റില്‍ എം എം എച്ച് അബുദാബി ജേതാക്കളായി. കലാശപ്പോരാട്ടത്തില്‍ നാസ്‌ക് നാട്ടക്കല്ലിനെ 10 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് എം എം എച്ച് കപ്പില്‍ മുത്തമിട്ടത്. വിജയികള്‍ക്കുള്ള ട്രോഫി ഷമീം ബേക്കല്‍, മുഹമ്മദ് ആലംപാടി എന്നിവരും ക്യാഷ് അവാര്‍ഡ് സുല്‍ഫി ഷേണിയും നല്‍കി.
രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫി മുജീബ് മൊഗ്രാലും ക്യാഷ് അവാര്‍ഡ് പി എം ഫാറൂഖ് അതിഞ്ഞാലും നല്‍കി. ടൂര്‍ണമെന്റില്‍ ബാറ്റിംഗ് കൊണ്ടും ബൗളിംഗ് കൊണ്ടും ഒരുപോലെ മിന്നും പ്രകടനം കാഴ്ചവെച്ച മുസ്സായിറിനെ ടൂര്‍ണമെന്റിലെ മികച്ച താരമായും, ബാറ്റിങ് കൊണ്ട് ഇന്ദ്രജാലം തീര്‍ത്ത അജ്മലിനെ മികച്ച ബാറ്റ്‌സ്മാനായും തിരഞ്ഞെടുത്തു. ടൂര്‍ണമെന്റിലെ മികച്ച ബൗളിങ്ങും ഫൈനല്‍ മത്സരത്തില്‍ മികച്ച പ്രകടനവും കാഴ്ചവെച്ച റഷീദിനെ മാന്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുത്തു.
അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ പ്രസിഡണ്ട് മുഹമ്മദ് ആലംപാടി അധ്യക്ഷത വഹിച്ചു. ബോര്‍ഡ് മെമ്പര്‍ ഷമീം ബേക്കല്‍ അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മയെ കുറിച്ചും പ്രവര്‍ത്തനങ്ങളെ കുറിച്ചും വിശദീകരിച്ചു. കാസര്‍കോട് ജില്ലാ കെ എം സി സി ജനറല്‍ സെക്രട്ടറി മുജീബ് മൊഗ്രാല്‍, അബുദാബി സ്‌റ്റേറ്റ് ഐ എം സി സി സെക്രട്ടറി പി എം ഫാറൂഖ് അതിഞ്ഞാല്‍, ഹനീഫ് പടിഞ്ഞാര്‍മൂല, ഉമ്പു ഹാജി, നൂറുദ്ദീന്‍ സ്‌പോര്‍ട്‌സ്, ഹസീര്‍ ആദൂര്‍, താജുദ്ദീന്‍ ആദൂര്‍, സകീര്‍ കമ്പാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സുല്‍ഫി ഷേര്‍ണി സ്വാഗതവും ഗരീബ് നവാസ് നന്ദിയും പറഞ്ഞു.
Keywords: Club, Cricket Tournament, Abudhabi, Gulf, kasaragod, winners,