city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അബുദാബിയില്‍ കാറപകടത്തില്‍ പരിക്കേറ്റ തളങ്കര സ്വദേശി സുഖം പ്രാപിച്ചുവരുന്നു

അബുദാബി: (www.kasargodvartha.com 08.10.2014) അബുദാബിയില്‍ കാറപകടത്തില്‍ പരിക്കേറ്റ തളങ്കര സ്വദേശി സുഖം പ്രാപിച്ചുവരുന്നു. തളങ്കരയിലെ ബി.എ. അഹ്മദിനാണ് റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ ചൊവ്വാഴ്ച വൈകിട്ടോടെ കാറിടിച്ച് പരിക്കേറ്റത്. മറ്റു രണ്ട് വഴിയാത്രക്കാര്‍ക്കും പരിക്കുണ്ടെങ്കിലും മുഹമ്മദിനാണ് ഗുരുതരമായി പരിക്കേറ്റത്.

അബുദാബിയിലെ അറബ് ഉഡുപ്പി റസ്‌റ്റോറന്റില്‍ പാര്‍സല്‍ വിഭാഗത്തില്‍ ജോലിചെയ്യുകയാണ് അഹ്മദ്. ഭാര്യ ഖദീജ ഉച്ചയോടെ നാട്ടില്‍നിന്നും അബുദാബിയിലെത്തിയിരുന്നു. രാത്രിയിലേക്കുള്ള ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നു അഹ്മദ്.

അഹ്മദ് സുഖം പ്രാപിച്ചുവരികയാണെന്ന് അബുദാബി ഖലീഫ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു. തലയ്ക്കും മറ്റുമാണ് അഹ്മദിന് പരിക്കേറ്റത്. തീവ്രപരിചരണയില്‍ കഴിയുന്ന അഹ്മദ് ബന്ധുക്കളുമായും മറ്റും സംസാരിച്ചു. ബുധനാഴ്ച രാത്രിയോടെ ശസ്ത്രക്രിയ നടത്താനിരിക്കുകയാണ്. ഇതിനിടയില്‍ വാട്ട്‌സ് ആപ്പില്‍ വ്യാജ പ്രചാരണവും നടന്നു.

Update with information from Shameem Bekal (facebook post 12.10.2014)

റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്നായിരുന്നു അബുദാബിയിലുള്ള സുഹൃത്തുക്കളും നാട്ടില്‍ തളങ്കരയിലെ വീട്ടിലുണ്ടായിരുന്ന ബന്ധുക്കളും കാസര്‍കോട്‌വാര്‍ത്തയെ അറിയിച്ചത്. എന്നാല്‍ ഫൂട്ട്പാത്തില്‍ വെച്ചാണ് കാറിടിച്ചതെന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia