യു.എ.ഇ ജൂനിയര്‍ ക്രിക്കറ്റ് ടീമില്‍ കാസര്‍കോട്ടുകാരനും
Apr 17, 2015, 15:00 IST
ദുബൈ: (www.kasargodvartha.com 17/04/2015) 19 വയസിനു താഴെയുള്ള യു.എ.ഇ ദേശീയ ക്രിക്കറ്റ് ടീമിന്റെ സാധ്യതാപട്ടികയില്‍ കാസര്‍കോട് തളങ്കര സ്വദേശി മുഹമ്മദ് നിഹാല്‍ അന്‍വര്‍ ഇടം നേടി. ദുബൈ, അബുദാബി, ഷാര്‍ജ, അജ്മാന്‍ എന്നീ എമിറേറ്റുകളുടെ ടീമുകളെ ഉള്‍പെടുത്തി കഴിഞ്ഞയാഴ്ച നടന്ന ദേശീയ ടൂര്‍ണമെന്റിലെ മികവിന്റെ അടിസ്ഥാനത്തിലായിരുന്നു കളിക്കാരെ തെരഞ്ഞെടുത്തത്.
ഷാര്‍ജ ടീമിന് വേണ്ടി കളിച്ച നിഹാല്‍ അന്‍വര്‍ ഫൈനലിലടക്കം എല്ലാ മത്സരങ്ങളിലും മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ഈ 16കാരന്‍ വലം കൈയ്യന്‍ മീഡിയം പേസ് ബൗളറും മധ്യനിര ബാറ്റ്‌സ്മാനുമാണ്. യു.എ.ഇ കോച്ച് ആഖിബ് ജാവേദിന്റെ കീഴില്‍ ദുബൈയിലെ ഐ.സി.സി. അക്കാദമി കോച്ചിംഗ് സെന്ററില്‍ തീവ്രപരിശീലനം നല്‍കപ്പെടുന്ന ഈ കളിക്കാരെ വരും സീസണിലെ യു.എ.ഇ ടീമിന്റെ വിവിധ മത്സരങ്ങളിലേക്ക് പരിഗണിക്കും.
കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ലയുടെ സഹോദരന്‍ അഡ്വ. ടി.ഇ. അന്‍വറിന്റെയും സമീറയുടെയും മകനാണ്.

Keywords : Dubai, Kasaragod, Thalangara, Cricket Tournament, Sports, UAE, Gulf, Muhammed Nihal Anwar, Kasargod native in UAE junior cricket team list.