ഷാര്‍ജയില്‍ വാഹനമിടിച്ചു ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി മരിച്ചു
Nov 17, 2016, 21:23 IST
ഷാര്‍ജ: (www.kasargodvartha.com 17.11.2016) ഷാര്‍ജയില്‍ അജ്ഞാത വാഹനമിടിച്ചു ചികിത്സയില്‍ കഴിയുകയായിരുന്ന കാസര്‍കോട് ബേക്കല്‍ സ്വദേശി മരിച്ചു. ബേക്കല്‍ ഇല്ല്യാസ് നഗറിലെ പരേതരായ അബ്ദുല്ല-നഫീസ ദമ്പതികളുടെ മകന് അബൂബക്കര്‍(45) ആണ് മരിച്ചത്. മൂന്നാഴ്ച മുമ്പാണ് അബൂബക്കര്‍ അപകടത്തില്‍ പെട്ടത്. ഷാര്‍ജയില്‍ ചായക്കച്ചവടം നടത്തി വരികയായിരുന്ന അബൂബക്കറിനെ പുലര്‍ച്ചെ അഞ്ജാത വാഹനം ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് അബൂബക്കര്‍ ഷാര്‍ജയിലെ ആശുപത്രിയില്‍ ചികത്സയില്‍ കഴിയുകയായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് മരണപ്പെട്ടത്.
ഭാര്യ: നഫീസ. മക്കള്‍: അറഫാത്ത്, ഹയാന് (ഒമ്പത് മാസം), സഹോദരങ്ങള്‍: ബഡുവന്‍, മൊയ്തീന്, ഷെയ്ഖ്, അബ്ബാസ്, ഹലീമ, ഫാത്തിമ, റുഖിയ, മറിയം. മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമങ്ങള്‍ നടന്നുവരികയാണ്.
Keywords: Gulf, Death, Sharjah, Accident, Bekal, Natives, Vehicle, hospital, Aboobacker, Obit, Kasargod native dies in Sharja