city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് സ്വദേശി ഷാര്‍ജയില്‍ കുഴഞ്ഞുവീണ് മരിച്ചു

ഷാര്‍ജ: (www.kasargodvartha.com 10.03.2017) കാസര്‍കോട് സ്വദേശി ഷാര്‍ജയില്‍ കുഴഞ്ഞുവീണ് മരിച്ചു. കളനാട്ടെ പരേതനായ അബൂബക്കറി (പക്കുച്ച) ന്റെ മകന്‍ മുഹമ്മദ് റഫീഖ് (35) ആണ് മരിച്ചത്. ഷാര്‍ജ റോളയിലെ അല്‍ ഗുവൈര്‍ മാര്‍ക്കറ്റില്‍ ഫാന്‍സി കട നടത്തിവരികയായിരുന്നു റഫീഖ്. കാരുണ്യം കളനാട്,  ജാമിഅ സഅദിയ അറബിയ്യ, സുന്നീ സംഘടനകൾ എന്നിവയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.

കാസര്‍കോട് സ്വദേശി ഷാര്‍ജയില്‍ കുഴഞ്ഞുവീണ് മരിച്ചു


വെള്ളിയാഴ്ച ഉച്ചയ്ക്ക് ജുമാ നിസ്‌കാരത്തിനായി കടയടച്ച് പോകുന്നതിനിടെ തലകറക്കം അനുഭവപ്പെട്ട റഫീഖ് മുറിയിലേക്ക് പോകുന്നതിനായി സ്റ്റെപ്പ് കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ഷാര്‍ജ കുവൈത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.

മാതാവ്: ഖദീജ. ഭാര്യ: നജ്മുന്നിസ മേല്‍പ്പറമ്പ് മാക്കോട്. മക്കള്‍: സിയാദ് (കളനാട് ഹൈദ്രോസ് ജമാഅത്ത് യു കെ ജി വിദ്യാര്‍ത്ഥി), ഫാത്വിമ (രണ്ടര വയസ്). സഹോദരങ്ങള്‍: അബ്ദുര്‍ റഹീം (ഷാര്‍ജ), ബേക്കല്‍ മൗവ്വലിലെ ഇസ്മാഈലിന്റെ ഭാര്യ ഫാഇസ, ബേക്കലിലെ ഹാരിസിന്റെ ഭാര്യ ആമിന, അതിഞ്ഞാലിലെ റിയാസിന്റെ ഭാര്യ സര്‍ഫീന.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: kasaragod, Mumbai, Death, Obituary, Prayer meet, Masjid, news, Kalanad, Karunyam Kalanad, Cardiac arrest, Sharja, Kasargod native dies in Sharja

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia