ഖത്തറിലുള്ള മക്കളുടെ അടുത്തെത്തി ലോക്ഡൗണില്‍ കുടുങ്ങിയ കാസര്‍കോട് സ്വദേശി മരണപ്പെട്ടു
Jul 10, 2020, 20:44 IST
ദോഹ: (www.kasargodvartha.com 10.07.2020) ഖത്തറില്‍ കഴിയുന്ന മക്കളെ കാണാന്‍ സന്ദര്‍ശക വിസയില്‍ ഭാര്യയോടൊപ്പെമെത്തി ലോക്ക്ഡൗണില്‍ കുടുങ്ങിയ കാസര്‍കോട് സ്വദേശി ഹൃദാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. കോട്ടച്ചേരി റെയില്‍വെ സ്റ്റേഷന് പിറകില്‍ ആവിക്കരയിലെ അമീറുദ്ദീന്‍ ഹാജി (65) ആണ് മരിച്ചത്. മാര്‍ച്ച് ആദ്യവാരത്തിലാണ് അമറുദ്ദീനും ഭാര്യ ആഇശയും ഖത്തറിലുള്ള മക്കള്‍ മനാഫിന്റേയും മനീഷിന്റെയും മിഷാനയുടേയും അടുക്കലെത്തിയത്. നാട്ടിലേക്ക് തിരിച്ച് വരാനിരിക്കെ അപ്രതീക്ഷിതമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മടക്ക യാത്ര നടന്നില്ല.
ഏറെ കാലം കുവൈത്തില്‍ വ്യാപാരിയായിരുന്നു. കുവൈറ്റ് സാധു സംഘത്തിന്റെ വൈസ് പ്രസിഡന്റായും കോട്ടച്ചേരി മുബാറക്ക് ജുമാ മസ്ജിദ് സ്രെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മൃതദേഹം ഖത്തറില്‍ തന്നെ ഖബറടക്കും. സഹോദരങ്ങള്‍: ഷാഫി, പരേതരായ അഷ്‌റഫ്, സെയ്ഫുദ്ദീന്‍, അബൂബക്കര്‍.
Keywords: Gulf, News, Qatar, Kasaragod, Kerala, Natives, Death, kasargod native died in qatar