ഖത്തറില്‍ നിസ്‌കരിക്കാനായി ഒരുങ്ങുന്നതിനിടെ കുഴഞ്ഞുവീണ് കാസര്‍കോട് സ്വദേശി മരിച്ചു
Aug 7, 2020, 20:42 IST
കാസര്‍കോട്: (www.kasargodvartha.com 07.08.2020) ഖത്തറില്‍ നിസ്‌കരിക്കാനായി ഒരുങ്ങുന്നതിനിടെ കുഴഞ്ഞുവീണ് കാസര്‍കോട് സ്വദേശി മരിച്ചു. തളങ്കര തെരുവത്ത് ഹാശിം സ്ട്രീറ്റ് സ്വദേശിയും മേല്‍പറമ്പ് ഒറവങ്കരയില്‍ താമസക്കാരനുമായ ഹാഫിസ് അബ്ദുല്ല (55) ആണ് മരിച്ചത്. ഖത്തറില്‍ വ്യാപാരിയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ നിസ്‌കരിക്കാനായി വുളു എടുത്ത ശേഷം വസ്ത്രം ധരിച്ച് അത്തര്‍ പുരത്തുന്നതിനിടെ കുഴഞ്ഞുവീണ ഹാഫിസിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നേരത്തെ ദീര്‍ഘകാലം അബൂദാബിയിലുണ്ടായിരുന്നു. പരേതനായ അബ്ദുല്ല- ആഇശ ദമ്പതികളുടെ മകനാണ്. ഭാര്യ: ആഇശ. മക്കള്‍: അമീന്‍ (ഖത്തര്‍), ആദില, ഹഫ്സത്ത്, അസ്മ, അയ്യൂബ്. സഹോദരങ്ങള്‍: നൂര്‍ജഹാന്‍, പരേതരായ മഹ് മൂദ്, ബഷീര്‍, ടി കെ അബ്ദുല്‍ ഖാദര്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
Keywords: Kasaragod, Kerala, News, Qatar, Gulf, Death, Kasargod native death in qatar