കാസര്‍കോട് സ്വദേശി കുവൈത്തില്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു
Sep 12, 2020, 16:52 IST
കുവൈത്ത്‌സിറ്റി: (www.kasargodvartha.com 12.09.2020) കാസര്‍കോട് സ്വദേശി കുവൈത്തില്‍ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മരിച്ചു.
കാസര്‍കോട് ബേക്കല്‍ സ്വദേശി സുരേഷ് (57) ആണ് മരിച്ചത്. മസ്തിഷ്‌ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഫര്‍വാനിയാത്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കര്‍മ്മ കുവൈത്തിന്റെ സജീവ പ്രവര്‍ത്തകനും ജീവകാരുണ്യ പ്രവര്‍ത്തകനും ആയിരുന്നു. സ്വകാര്യ കോണ്‍ട്രാക്ടിങ്ങ് കമ്പനിയിലാണ് ജോലി ചെയ്തു വന്നിരുന്നത്. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരുന്നു.
ഭാര്യ: ഉഷ, മകന്‍ ധനുഷ് കുമാര്‍.

Keywords: Kasaragod, Kuwait, Kerala, Gulf, News, Death, Kasargod native dead in kuwait