മംഗളൂരു വിമാനത്താവളത്തിലെ പീഡനം; ജില്ല കെ എം സി സി പ്രക്ഷോഭത്തിലേക്ക്
Feb 22, 2016, 09:30 IST
ദോഹ: (www.kasargodvartha.com 22.02.2016) ഖത്തര്‍ കാസര്‍കോട് ജില്ല സംഘടിപ്പിച്ച പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മുഖ്യാതിഥിയായി ദോഹയിലേക്ക് പോകുമ്പോള്‍ മംഗളൂരു വിമാനത്താവളത്തില്‍ കേരള രഞ്ജി ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ധീനെ ഉദ്യോഗസ്ഥപീഡനത്തില്‍ ഖത്തര്‍ കെ എം സി സി കാസര്‍കോട് ജില്ല പ്രസിഡണ്ട് എം ലുഖ്മാനുല്‍ ഹക്കീം, ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാര, ട്രഷറര്‍ ശംസുദ്ദീന്‍ ഉദിനൂര്‍ എന്നിവര്‍ പ്രതിഷേധിച്ചു.
ഉത്തരകേരളത്തില്‍ നിന്നുള്ള പ്രവാസികളെ നിരന്തരമായി വേട്ടയാടുന്ന ഉദ്യോഗസ്ഥരുടെ ക്രൂര നടപടികള്‍ക്കെതിരെ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് ജില്ല നേതൃത്വം അധികൃതരോട് ആവശ്യപ്പെട്ടു. കാസര്‍കോട് ജില്ലക്കാരായ പ്രവാസികള്‍ കൂടുതലായി ആശ്രയിക്കുന്ന മംഗളൂരു എയര്‍പോര്‍ട്ടില്‍ ഇത്തരത്തില്‍ പീഡനമേല്‍ക്കേണ്ടി വരുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവുന്നു.
ഇത്തരത്തിലുള്ള പീഡനങ്ങള്‍ സഹിച്ച് മിണ്ടാതിരിക്കുന്നത് കൊണ്ടാണ് പല വാര്‍ത്തകളും പുറംലോകം അറിയാതെ പോകുന്നത്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ മുസ്ലിം ലീഗ് നേതൃത്വം സംഘടിപ്പിക്കാനിരിക്കുന്ന പ്രക്ഷോഭ പരിപാടികള്‍ക്കും നിയമനടപടികള്‍ക്കും ലോകത്തുള്ള മുഴുവന്‍ കെ എം സി സി പ്രവര്‍ത്തകരെയും അണിനിരത്തി പ്രക്ഷോഭത്തിന് പങ്കാളികളാക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
Keywords: Mangalore, kasaragod, KMCC, Airport, Doha, Qatar, Cricket Tournament, Kerala, IUML, Gulf.