city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Formation | കാസര്‍കോട് സി എച്ച് സെന്റര്‍ മദീന ചാപ്റ്റര്‍ നിലവില്‍ വന്നു; ശരീഫ് ചെട്ടുംകുഴി ചെയര്‍മാന്‍, അഹ്‌മദ് മുനമ്പം കണ്‍വീനര്‍, മുഹമ്മദ് പേരാല്‍ കണ്ണൂര്‍ ട്രഷറര്‍

Kasargod CH Center Launches New Chapter in Madina
Photo Credit: Supplied
  • കാസർകോട് സി.എച്ച് സെന്ററിന്റെ മദീന ചാപ്റ്റർ രൂപീകരിച്ചു.

  • സൈദ് മുന്നിയൂർ ഉദ്ഘാടനം ചെയ്തു.

  • സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

മദീന: (KasargodVartha) ജീവകാരുണ്യ രംഗത്ത് നിസ്തുല സേവനം നല്‍കുന്ന കാസര്‍കോട് സി.എച്ച് സെന്ററിന്റെ മദീന ചാപ്റ്റര്‍ രൂപവത്കരിച്ചു. മദീന കെ.എം.സി.സി ആസ്ഥാനത്ത് നടന്ന യോഗത്തില്‍ സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സൈദ് മുന്നിയൂര്‍ ഉദ്ഘാടനം ചെയ്തു. മദീന കെ.എം.സി.സി ജില്ലാ ചെയര്‍മാന്‍ മുഹമ്മദ് പേരാല്‍ കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജവാദ് ചെമ്പിരിക്ക ഖിറാഅത്ത് നടത്തി.

കാസര്‍കോട് സി.എച്ച് സെന്റര്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ അബ്ദുള്‍ കരീം സിറ്റിഗോള്‍ഡ് മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ കണ്‍വീനര്‍ മാഹിന്‍ കേളോട്ട്, കോ ഓഡിനേറ്റര്‍ അഷ്‌റഫ് എടനീര്‍, ജലീല്‍ കോയ, മദീന കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ശരീഫ് ചെട്ടുംകുഴി, ജനറല്‍ സെക്രട്ടറി അഷ്‌റഫ് അഴിഞ്ഞിലം, യാമ്പു കമ്മിറ്റി പ്രതിനിധി ഹമീദ് കോക്കച്ചാല്‍ സംസാരിച്ചു. അഹ്‌മദ് മുനമ്പം സ്വാഗതവും അലി ചട്ടംഞ്ചാല്‍ നന്ദിയും പറഞ്ഞു.

ചാപ്റ്റര്‍ ഭാരവാഹികള്‍

യോഗത്തില്‍ ശരീഫ് ചെട്ടുംകുഴിയെ ചെയര്‍മാനായും അഹ്‌മദ് മുനമ്പത്തെ കണ്‍വീനറായും മുഹമ്മദ് പേരാല്‍ കണ്ണൂരിനെ ട്രഷററായും തിരഞ്ഞെടുത്തു. ശക്കീര്‍ പെരിങ്കടി, ഷബീര്‍ ബെണ്ടിച്ചാല്‍, ലത്തീഫ് ബംബ്രാണ, ഹമീദ് കൊക്കച്ചാല്‍, മുസ്തഫ മഞ്ചേശ്വരം എന്നിവരെ കോഡിനേറ്റര്‍മാരായും മഹ്‌മൂദ് തെരുവത്ത്, മുനീര്‍ ചിത്താരി, അലി ചട്ടഞ്ചാല്‍, ഫാറൂഖ് ആരിക്കാടി, ബഷീര്‍ സന്തോഷ് നഗര്‍, അഷ്‌റഫ് ബദിയഡുക്ക, ഹുസൈന്‍ യാമ്പു, മന്‍സൂര്‍ നെല്ലിക്കട്ട എന്നിവരെ അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായും തിരഞ്ഞെടുത്തു.

#KasargodCHCenter #MadinaChapter #HumanitarianServices #Kerala #India #Charity #Community

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia