കാസര്‍കോട് ബായാര്‍ സ്വദേശി സൗദിയില്‍ മരിച്ചു
Nov 19, 2012, 18:51 IST
ദമാം: കാസര്‍കോട് ബായാര്‍ സ്വദേശിയായ യുവാവ് സൗദി അറേബ്യയില്‍ പനിബാധിച്ച് മരിച്ചു. ബായാര്‍ ബള്ളൂരിലെ അബ്ദുല്‍ ഹമീദ് (42) ആണ് മരിച്ചത്. നാല് ദിവസം മുമ്പാണ് ഇയാളെ പനിബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 22 വര്‍ഷമായി ദമാമില്‍ ജോലിചെയ്തുവരികയായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് നാട്ടില്‍പോയി തിരിച്ചു വന്നത്.
ബള്ളൂരിലെ ഇബ്രാഹിം-ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ത്വാഹിറ. മക്കള്‍: ഫാത്വിമത്ത് നൗഫീദ, മറിയമ്മത്ത് അഫ്റീദ, ഇബ്രാഹിം ഹാഷിം. സഹോദരങ്ങള്‍: ഉസ്മാന്, മുഹമ്മദ്, ഖദീജ, സെക്കീന, സാറമ്മ, ജമീല.
Keywords: Uppala, Youth, Bayar, Bellur, Damam, Obituary, Saudi Arabia, kasaragod, Abdul Hameed, Gulf






