city-gold-ad-for-blogger

കാസർകോട് കളനാട് സ്വദേശിയായ യുവാവ് ദുബൈയിൽ പനി ബാധിച്ച് മരിച്ചു

Sirajuddin Kalanad Kasaragod death news Dubai
Photo: Special Arrangement

● ദുബൈ ഗ്ലോബൽ വില്ലേജിലെ ജീവനക്കാരനായിരുന്നു.
● രണ്ട് മാസം മുൻപാണ് സിറാജ് നാട്ടിൽ പോയി മടങ്ങിയത്.
● വിവാഹം കഴിഞ്ഞിട്ട് ഏകദേശം ഒരു വർഷം തികയുന്നതേയുള്ളൂ.
● മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

ദുബൈ: (KasargodVartha) പനി ബാധിച്ച് കാസർകോട് സ്വദേശിയായ യുവാവ് ദുബൈയിൽ മരിച്ചു. കളനാട് പുളുന്തൊട്ടിയിലെ സിറാജുദ്ദീൻ (29) ആണ് മരിച്ചത്. അപൂർവ്വ ഇനം വൈറൽ പനി തലച്ചോറിനെ ബാധിച്ചതിനെത്തുടർന്ന് ദുബൈ ഹോസ്പിറ്റലിൽ വെച്ച് ഞായറാഴ്ച വൈകിട്ടോടെ മരണം സംഭവിച്ചത്.

രണ്ടുദിവസം മുൻപാണ് സിറാജിന് പനി ബാധിച്ചത്. തുടർന്ന് രോഗം മൂർച്ഛിക്കുകയയിരുന്നു. ദുബൈ ഗ്ലോബൽ വില്ലേജിലെ ജീവനക്കാരനായിരുന്നു സിറാജ്. ദുബൈ മത്രൂഷി സെൻ്ററിലായിരുന്നു താമസം.

രണ്ട് മാസം മുൻപാണ് സിറാജ് നാട്ടിൽ പോയി തിരിച്ചെത്തിയത്. ഏതാണ്ട് ഒരു വർഷം മുൻപായിരുന്നു വിവാഹം. പെട്ടെന്നുണ്ടായ വിയോഗം കുടുംബത്തെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തി.

കളനാട് പുളുന്തൊട്ടിയിലെ ഷാദുലി - നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: അർഷാന കോട്ടക്കുന്ന്. സഹോദരങ്ങൾ: ഷംസുദ്ദീൻ, സൈഫുദ്ദീൻ, ശിഹാബ്, ഷുഹൈബ്, ഷംസീന, നസീമ.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ദുബൈ കെഎംസിസിയുടെ നേതൃത്വത്തിൽ പുരോഗമിച്ചുവരികയാണ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

വിയോഗവാർത്ത സുഹൃത്തുക്കളിലേക്ക് ഷെയർ ചെയ്യൂ.

Article Summary: Sirajuddin, a 29-year-old from Kasaragod Kalanad, passed away in Dubai due to viral fever.

#Kasaragod #DubaiNews #Obituary #ViralFever #Expats #Kalanad

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia