city-gold-ad-for-blogger

കാസര്‍കോട് സ്വദേശി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു

ജിദ്ദ/പുത്തിഗെ: (www.kasargodvartha.com 08/12/2015) കാസര്‍കോട് പുത്തിഗെ കട്ടത്തട്ക്ക സ്വദേശി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കട്ടത്തട്ക്ക പഞ്ചിക്കൊടി മുഹമ്മദ് - കുഞ്ഞലീമ്മ ദമ്പതികളുടെ മകന്‍ റഫീഖ് സഅദി (36) ആണ് മരിച്ചത്. ജാമിഅ സഅദിയ്യ അറബിയ്യ സൗദി അറേബ്യ ഖമീശ് മുശൈഥ് ഒര്‍ഗനൈസറും എസ്.എസ്.എഫ്. മുന്‍ പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. തിങ്കളാഴ്ച രാത്രി താമസസ്ഥലത്തുവെച്ച് നെഞ്ച് വേദന അനുഭവപ്പെടുകയും ഉടന്‍ മരണം സംഭവിക്കുകയുമായിരുന്നു.

ഭാര്യ സക്കീന കളത്തൂര്‍. മക്കള്‍ ഉമൈര്‍ (പുത്തിഗെ എ.ജെ.ബി.എസ് സ്‌കൂള്‍ രണ്ടാംതരം വിദ്യാര്‍ത്ഥി) ഉവൈസ് (രണ്ട് വയസ്സ്).
സഹോദരങ്ങള്‍: അബ്ദുല്ല പഞ്ചിക്കൊടി, യൂസുഫ് മുസ്ലിയാര്‍ കട്ടത്തട്ക്ക (ദമാം), ശാദുലി (സൗദി), അശ്‌റഫ് പഞ്ചിക്കൊടി, ആയിശ, മറിയുമ്മ.

മയ്യിത്ത് നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമം നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. നാട്ടില്‍ വിവിധ മദ്രസകളില്‍ അധ്യാപകനായി സേവനം ചെയ്തിരുന്ന റഫീഖ് സഅദി ഒന്നര വര്‍ഷം മുമ്പാണ് സഅദിയ്യയുടെ ഒര്‍ഗനസറായി സൗദിയിലെത്തിയത്. നാട്ടില്‍ മുഹിമ്മാത്ത്, സഅദിയ്യ തുടങ്ങിയ സ്ഥാപനങ്ങളുടെയും സുന്നി സംഘടനകളുടെയും സജീവ പ്രവര്‍ത്തകനായിരുന്നു.

മരണ വിവരമറിഞ്ഞ് നിരവധിയാളുകള്‍ കട്ടത്തട്ക്കയിലെ വീട്ടിലെത്തി അനുശോചനം അറിയിച്ചു. ജാമിഅ സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കായ തങ്ങള്‍ കുമ്പോല്‍, ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, സഅദിയ്യ പ്രിന്‍സിപ്പല്‍ എ.കെ അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍, മുഹിമ്മാത്ത് വൈസ് പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ അനുശോചനമറിയിച്ചു.

സയ്യിദ് ഇസ്മാഈല്‍ തങ്ങള്‍ പാനൂര്‍, സഅദിയ്യ വര്‍ക്കിങ് സെക്രട്ടറി എ.പി. അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ്, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുഹിമ്മാത്ത് പ്രധാന മുദരിസ് ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി, അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ഖാദര്‍ സഖാഫി മൊഗ്രാല്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍, കൊല്ലമ്പാടി അബ്ദുല്‍ഖാദിര്‍ സഅദി, ഇബ്‌റാഹിം സഅദി മുഗു, എം. അന്തുഞ്ഞി മൊഗര്‍, പി. ഇബ്‌റാഹിം പുത്തിഗെ, പാറപ്പളളി ഇസ്മാഇല്‍ സഅദി, അബ്ദുല്ല സഅദി ചിയ്യൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, ബശീര്‍ പുളിക്കൂര്‍, മൂസ സഖാഫി കളത്തൂര്‍, എ.എ കയ്യംകൂടല്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.
കാസര്‍കോട് സ്വദേശി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു

Keywords: Puthige, Kasaragod, Kerala, Gulf, Kasaragod Puthige native dies in Saudi Arabia, Rafeeque Sa-adi, Rafeek

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia