city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദുല്‍ഖര്‍ ക്ലിക്ക് ചെയ്ത സെല്‍ഫിയില്‍ കാസര്‍കോട്ടുകാരനും; ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ദുബൈ: (www.kasargodvartha.com 18/07/2016) യൂത്ത് ഐകണ്‍ ദുല്‍ഖര്‍ സല്‍മാന്‍ ക്ലിക്ക് ചെയ്ത സെല്‍ഫിയില്‍ കാസര്‍കോട് സ്വദേശിയും. ദുബൈയില്‍ മമ്മൂട്ടിക്കും ഭാര്യയ്ക്കുമൊപ്പം സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ദുല്‍ഖര്‍ സല്‍മാന്‍ കാസര്‍കോട് മൊഗ്രാല്‍ സ്വദേശി അഷ്‌റഫിനൊപ്പം സെല്‍ഫിയെടുത്തത്. മമ്മൂട്ടിയുടെ അടുത്ത സുഹൃത്താണ് ദുബൈയില്‍ ഇതിനകം തന്നെ ബ്രാന്‍ഡായ മൊഗ്രാല്‍ ജീന്‍സിന്റെ ഉടമ കൂടിയായ അഷ്‌റഫ്.

ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ മമ്മൂട്ടിയുടെ കടുത്ത ആരാധകനായ അഷ്‌റഫ് മമ്മൂട്ടിയുമായി അടുത്ത സൗഹൃദബന്ധം സ്ഥാപിച്ചിരുന്നു. എറണാകുളത്തെ വീട്ടില്‍ ഇടക്കിടെ സന്ദര്‍ശിക്കാറുള്ള അഷ്‌റഫിനെ ദുല്‍ഖറിന് പണ്ടേ പരിചയമുണ്ട്. 1989 മുതല്‍ മമ്മൂട്ടിയുടെ എറണാകുളത്തെ കടയിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു അഷ്‌റഫ്. മമ്മൂട്ടി ദുബൈയിലെത്തുമ്പോഴെല്ലാം അഷ്‌റഫ് സൗഹൃദ ബന്ധവുമായി ഒപ്പം തന്നെയാണ് ഉണ്ടാകാറുള്ളത്. ഈ ബന്ധം തന്നെയാണ് വളര്‍ന്ന് ഇപ്പോള്‍ മകനുമായുള്ള സൗഹൃദബന്ധത്തിലേക്കും എത്തിച്ചേര്‍ന്നിരിക്കുന്നത്.

മൊഗ്രാല്‍ ജീന്‍സ് ഇന്ന് ആഗോള ബ്രാന്‍ഡായി അറിയപ്പെട്ടിരിക്കുകയാണ്. ആഫ്രിക്കന്‍ രാജ്യക്കാരും ശ്രീലങ്ക, ബംഗ്ലാദേശ് രാജ്യക്കാരുമാണ് മൊഗ്രാല്‍ ജീന്‍സിനെ ഏറെ ഇഷ്ടപ്പെടുന്നത്. ടീഷര്‍ട്ടിലും ഷര്‍ട്ടിലും ജീന്‍സിലുമെല്ലാം മൊഗ്രാല്‍ എന്ന ഗ്രാമത്തിന്റെ പേര് ചേര്‍ത്ത് വെച്ചാണ് ഇതിനെ ആഗോള ബ്രാന്‍ഡാക്കി മാറ്റിയത്. മൊഗ്രാലിന്റെ പേരും പെരുമയും ഉയര്‍ത്തുന്നത് മൊഗ്രാല്‍ ജീന്‍സ് പ്രധാന പങ്കു വഹിക്കുകയാണ്.



(Updated)

ദുല്‍ഖര്‍ ക്ലിക്ക് ചെയ്ത സെല്‍ഫിയില്‍ കാസര്‍കോട്ടുകാരനും; ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

Keywords:  Dubai, Gulf, Mammootty-Filim, Photo, Social networks, Dulquar Salman, Movies, Mammootty, Friends, Selfie, Kasaragod native's selfie with Dulquar Salman goes viral.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia