city-gold-ad-for-blogger

കാസര്‍കോട്ടുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ഇംഗ്ലീഷ് നോവല്‍ ഷാര്‍ജ പുസ്തകമേളയില്‍

ഷാര്‍ജ: (www.kasargodvartha.com 28/10/2016) ഷാര്‍ജയിലെ കാസര്‍കോട്ടുകാരിയായ വിദ്യാര്‍ത്ഥിനിയുടെ ഇംഗ്ലീഷ് നോവല്‍ നവംബര്‍ രണ്ട് മുതല്‍ നടക്കുന്ന രാജ്യാന്തര പുസ്തകമേളയില്‍ പ്രകാശനം ചെയ്യും. ഷാര്‍ജ എമിറേറ്റ്‌സ് നാഷണല്‍ സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഇസ്സാ മര്‍യം കാവിലിന്റെ 'വെന്‍ ഡസ്‌ക് ഫോള്‍സ്, ദ് സ്റ്റാര്‍സ് റൈസ്' എന്ന ഫിക്ഷനാണ് നവംബര്‍ ഒമ്പതിന് രാത്രി 8.30 മണിയോടെ മേളയിലെ ലിറ്ററേച്ചര്‍ ഹാളില്‍ പ്രകാശനം ചെയ്യുന്നത്.

സാഹചര്യങ്ങളുടെ സമ്മര്‍ദം കൊണ്ട് വീടു വിട്ടിറങ്ങേണ്ടി വന്ന അമാന്‍ഡ! എന്ന പെണ്‍കുട്ടിയുടെ സംഭവ ബഹുലമായ ജീവിത കഥയാണ് ഇസ്സ നോവലില്‍ വരച്ചുകാട്ടുന്നത്. 100 പേജുള്ള പുസ്തകം കോഴിക്കോട്ടെ ലിപി പബ്ലിഷേഴ്‌സാണ് പുറത്തിറക്കുന്നത്. കാസര്‍കോട്ടുകാരനായ ചിത്രകാരന്‍ സചീന്ദ്രന്‍ കാറഡുക്ക വരച്ച ചിത്രങ്ങള്‍ പുസ്തകത്തിന് മാറ്റു കൂട്ടുന്നു. പുസ്തകം കാസര്‍കോട്ടടക്കം കേരളത്തിലും ഉടന്‍ ലഭ്യമാകും.

മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ കാവുഗോളി ചൗക്കി സ്വദേശിനിയായ ഇസ്സാ മര്‍യം കാവിലിന്റെ ആദ്യ നോവലാണിത്. ഇന്ത്യയിലും യുഎഇയിലും പുറത്തിറങ്ങുന്ന ആനുകാലികങ്ങളിലെ വിദ്യാര്‍ത്ഥികളുടെ വിഭാഗത്തില്‍ ഇസ്സയുടെ രചനകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രവാസി എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ സാദിഖ് കാവിലിന്റെ മകളാണ് ഇസ്സ മറിയം.

കാസര്‍കോട്ടുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ഇംഗ്ലീഷ് നോവല്‍ ഷാര്‍ജ പുസ്തകമേളയില്‍

Keywords: Kasaragod, Kerala, Gulf, Sharjah, Novel, school, Student, Book-release, Izza Mariyam's book release on Nov. 9th, Kasaragod native school student's book release at Sharjah book fair.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia