ഒമാനില്‍ കഫ്റ്റീരിയ നടത്തുന്ന കാസര്‍കോട് സ്വദേശി അബോധാവസ്ഥയില്‍
Sep 25, 2017, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 25.09.2017) ഒമാനില്‍ കഫ്റ്റീരിയ നടത്തുന്ന കാസര്‍കോട് സ്വദേശി അബോധാവസ്ഥയില്‍ ആശുപത്രിയില്‍. ഒമാനിലെ ദാര്‍സൈറ്റ് ചര്‍ച്ചിനടുത്ത് കഫ്റ്റീരിയ നടത്തുന്ന കാസര്‍കോട്ടെ വോര്‍ക്കാടി കോളിയൂര്‍ സ്വദേശി ഇബ്രാഹിം (62) ആണ് പത്തു ദിവസത്തോളമായി ഒമാനിലെ കോല ഹോസ്പിറ്റലില്‍ അബോധാവസ്ഥയില്‍ കഴിയുന്നത്.
ഒരാഴ്ച മുമ്പ് കട പൂട്ടി പുറത്തിറങ്ങിയ ഇബ്രാഹിം നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഇബ്രാഹിമിനെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഉടന്‍ തന്നെ റൂവിയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതം സംഭവിച്ച് അബോധാവസ്ഥയിലായ ഇബ്രാഹിം ഇതു വരെ അപകടനില തരണം ചെയ്തിട്ടില്ല. ആശുപത്രിയില്‍ കൂട്ടിന് ബന്ധുക്കള്‍ ആരുമില്ലാത്തതിനാല്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് അപ്പോളൊ ഹോസ്പിറ്റലില്‍ നിന്നും ഒമാന്‍ സര്‍ക്കാരിന്റെ കോല ഹോസ്പിറ്റലിലേക്ക് മാറ്റുകയാണുണ്ടായത്.
ചികിത്സാചിലവ് മസ്‌കറ്റ് കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയും, മറ്റ് സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും, സുഹൃത്തുക്കളും ചേര്‍ന്ന് ഏറ്റെടുത്തു. ഇതോടെ സ്വകാര്യ ആശുപത്രിയില്‍ നിന്നും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ആശുപത്രി അധികൃതര്‍ സമ്മതിക്കുകയായിരുന്നു.
Photo: Representational

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Oman, Gulf, Treatment, hospital, Kasaragod native hospitalized in Oman