city-gold-ad-for-blogger

വട്ടിപലിശക്കാര്‍ നല്‍കിയ വ്യാജകേസില്‍ കുടുങ്ങിയ കാസര്‍കോട് സ്വദേശിക്ക് ഒടുവില്‍ മോചനം

ദമാം: (www.kasargodvartha.com 07.07.2017) വട്ടിപലിശക്കാര്‍ നല്‍കിയ വ്യാജകേസില്‍ കുടുങ്ങിയ കാസര്‍കോട് സ്വദേശിക്ക് ഒടുവില്‍ മോചനം ലഭിച്ച് നാട്ടിലേക്ക് മടങ്ങാന്‍ കഴിഞ്ഞു. കാസര്‍കോട് സ്വദേശിയായ നൗഷാദിനാണ് സാമൂഹ്യ പ്രവര്‍ത്തകന്‍ സിറാജ് പുറക്കാടിന്റെ ഇടപെടലിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ കഴിഞ്ഞത്.

ജുബൈല്‍ സെന്റര്‍ മാളില്‍ സഹോദരന്‍ നടത്തിയിരുന്ന കട ഏതാനും വര്‍ഷം മുമ്പ് നൗഷാദ് ഏറ്റെടുത്ത് നടത്തി വരികയായിരുന്നു. മൊബൈല്‍ ഫോണ്‍ കച്ചവടത്തിനും മറ്റ് അറ്റകുറ്റപ്പണികള്‍ക്കുമായി ദമാം കേന്ദ്രീകരിച്ചുള്ള സാമ്പത്തിക ഇടപാട് സംഘത്തില്‍ നിന്നും ഇയാള്‍ പലിശക്ക് 10,000 റിയാല്‍ വാങ്ങിയിരുന്നു. ഇതിനിടെയാണ് സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍ വന്നത്. ഇതേ തുടര്‍ന്ന് നൗഷാദിന് കട ഉപേക്ഷിക്കേണ്ടിവന്നു.

കടം വാങ്ങിയ തുക ദിവസ തവണ വ്യവസ്ഥയിലാണ് തിരിച്ചുനല്‍കിയിരുന്നത്. ഇടപാട് നിയമാനുസൃതമാണെന്ന് കാണിക്കാനായി പണം നല്‍കിയ സമയത്ത് അറബിയിലുള്ള ചില കടലാസുകള്‍ പലിശക്കാര്‍ നൗഷാദിനെ കാണിക്കുകയും നൗഷാദിന്റെ കയ്യൊപ്പിട്ട രണ്ട് വെള്ളക്കടലാസുകള്‍ വാങ്ങിക്കുകയും ചെയ്തിരുന്നു. കട നിര്‍ത്തിയതോടെ നൗഷാദ് 15,000 റിയാല്‍ നല്‍കാനുണ്ടെന്ന് കാണിച്ച് പലിശക്കാര്‍ ദമാം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് കോടതി നൗഷാദിന്റെ ഇഖാമയുള്‍പെടെയുള്ള എല്ലാ സേവനങ്ങളും മരവിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വിവരം നൗഷാദ്, സിറാജ് പുറക്കാടിനെ അറിയിച്ചത്. ഇതേ തുടര്‍ന്ന് സിറാജ് സംഭവത്തിന്റെ നിജസ്ഥിതി കോടതിയെ ബോധ്യപ്പെടുത്തുകയും നൗഷാദ് തിരിച്ചടച്ച 12,000 റിയാലിന്റെ രേഖകളും കോടതിയെ സമര്‍പ്പിക്കുകയുമായിരുന്നു. കോടതിക്ക് കാര്യം ബോധ്യപ്പെട്ടതോടെയാണ് നൗഷാദിന്റെ ഇഖാമയിലുള്ള നിരോധനം നീക്കുകയും നാട്ടില്‍ പോകാന്‍ സമ്മതിക്കുകയും ചെയ്തത്. വിമാന ടിക്കറ്റിന് പണമില്ലാത്തതിനാല്‍ നാട്ടില്‍ നിന്നും ടിക്കറ്റ് വരുത്തിയാണ് കഴിഞ്ഞ ദിവസം നൗഷാദ് നാട്ടിലേക്ക് മടങ്ങിയത്.
വട്ടിപലിശക്കാര്‍ നല്‍കിയ വ്യാജകേസില്‍ കുടുങ്ങിയ കാസര്‍കോട് സ്വദേശിക്ക് ഒടുവില്‍ മോചനം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, complaint, fake, Gulf, court, Kasaragod native escaped from fake case

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia