city-gold-ad-for-blogger

ദുബൈയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ കാസര്‍കോട് സ്വദേശി മുങ്ങിമരിച്ചു

ദുബൈ: (www.kasargodvartha.com 04.05.2018) ദുബൈയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ കാസര്‍കോട് സ്വദേശി മുങ്ങിമരിച്ചു. ചെങ്കള ഗ്രാമ പഞ്ചായത്തംഗം മുഹമ്മദ് തൈവളപ്പ്- സഫിയ ദമ്പതികളുടെ മകന്‍ ഷാക്കിര്‍ സെയ്ഫ് (24) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11.30 മണിയോടെയാണ് സംഭവം. ദുബൈയില്‍ അമ്മാവന്റെ ഇലക്ട്രോണിക് കടയില്‍ ജോലിക്കാരനാണ് ഷാക്കിര്‍. ജോലി കഴിഞ്ഞ് കടയടച്ച് സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ ജുമൈറ ബീച്ചില്‍ പോയതായിരുന്നു.    www.kasargodvartha.com

കുളിക്കാനിറങ്ങിയ മൂന്നു പേര്‍ അപകടത്തില്‍പെട്ടു. ഇതില്‍ രണ്ടു പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞെങ്കിലും ഷാക്കിര്‍ മുങ്ങിത്താഴുകയായിരുന്നു. വിവരമറിഞ്ഞ് പോലീസും പരിസരവാസികളും സ്ഥലത്തെത്തി ഷാക്കിറിനെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ അഞ്ചു മണിയോടെയാണ് ഷാക്കിര്‍ മരണപ്പെട്ട വിവരം നാട്ടിലറിഞ്ഞത്. ആറുമാസം മാസം മുമ്പാണ് ഷാക്കിര്‍ നാട്ടില്‍ വന്ന് മടങ്ങിയത്. നാലു വര്‍ഷത്തോളമായി ഗള്‍ഫിലാണ്.    www.kasargodvartha.com

സഹോദരങ്ങള്‍: സുല്‍ഫിക്കര്‍. സ്വഹീല, ഷാജഹാന്‍.    www.kasargodvartha.com
ദുബൈയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ കാസര്‍കോട് സ്വദേശി മുങ്ങിമരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Dubai, Top-Headlines, Death, Gulf, Kasaragod native drowned to death in Dubai < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia