മലയാളി സൗദിയില്‍ ഹൃദയാഘാതംമൂലം മരിച്ചു
Jan 1, 2017, 12:00 IST
ജസാന്‍: (www.kasargodvartha.com 01/01/2017) കാസര്‍കോട് സ്വദേശി സൗദിയില്‍ ഹൃദയാഘാതംമൂലം മരിച്ചു. മംഗല്‍പാടി ചെറുഗോളിയിലെ മഹ് മൂദ് ഹാജി- ആഇശ ദമ്പതികളുടെ മകന്‍ അഹ് മദ് സുബൈര്‍ (26) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 2.45 മണിയോടെ ഹൃദയാഘാതം അനുഭവപ്പെട്ട സുബൈറിനെ കൂടെതാമസിക്കുന്നവര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സൗദിയിലെ ജസാനില്‍ സയീദ് കമ്പ്യൂട്ടര്‍ ഐ.ടി. കമ്പനിയില്‍ നാല് വര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്. അവിവാഹിതനാണ്. സഹോദരങ്ങള്‍: ഹമീദ്, ജബ്ബാര്‍, മൂന്ന് സഹോദരിമാരുമുണ്ട്. മൃതദേഹം ജസാന്‍ ബാഇഷിലെ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരുന്നു.
Updated

Keywords: Kasaragod, Kerala, Gulf, Death, Saudi Arabia, Mangalpady, Ahmed Subair, Kasaragod native dies in Saudi.